വായ്പ ബാധ്യതക്ക് തീര്‍പ്പുണ്ടാക്കണം :എഡ്യൂക്കേഷന്‍ ലോണ്‍ ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍
ജില്ലയിലെ കാര്‍ഷിക പ്രതിസന്ധിയും മറ്റ് പൊതു സാഹചര്യങ്ങളും പരിഗണിച്ച് വിദ്യാഭ്യാസ വായ്പയെടുത്ത് പ്രതിസന്ധിയിലായിരിക്കുന്ന വിദ്യാര്‍ത്ഥികളുടെ വായ്പ ബാധ്യതക്ക് തീര്‍പ്പുണ്ടാക്കുന്നതിനുള്ള സഹായകരമായ നടപടികള്‍ അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്ന് എഡ്യൂക്കേഷന്‍ ലോണ്‍ ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ ജില്ല കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു,.
ഉപരിപഠനത്തിന് വേണ്ടി വിദ്യാഭ്യാസ വായ്പയെടുത്ത വിദ്യാര്‍ത്ഥികള്‍ വായ്പാ ബാധ്യത തിരിച്ചടക്കാന്‍ കഴിയാതെ വലിയൊരു പ്രതിസന്ധി ഘട്ടത്തിലാണ് ഉള്ളത്.സാധാരണ ചെറുകിട കര്‍ഷകരുടെയും മറ്റു പാവപ്പെട്ട ജന വിഭാഗങ്ങളുടെയും മക്കളാണ് സാമ്പത്തിക പ്രയാസം കാരണം ബാധ്യത തിരിച്ചടക്കാന്‍ കഴിയാതെ പ്രതിസന്ധിയിലായിരിക്കുന്നത്, വളരെ പ്രതീക്ഷയോടെ വിദ്യാഭ്യാസ വായ്പയെടുത്ത് ഉപരിപഠനം നടത്തിയെങ്കിലും ബഹു ഭൂരിപക്ഷം വിദ്യാര്‍ത്ഥികള്‍ക്കും പഠിച്ച കോഴ്‌സുകള്‍ക്കനുസരിച്ചുള്ള ജോലി കിട്ടാത്തതും ജോലിയുണ്ടെങ്കിലും തുപ്പമായ വരുമാനം മാത്രമുള്ളവരും, പലവിധ സാഹചര്യങ്ങള്‍ക്കൊണ്ട് പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാത്തവര്‍, മാറാരോഗങ്ങള്‍ ഉള്‍പ്പെടെ പല വിധ ജീവിത സാഹചര്യങ്ങളില്‍ കഷ്ടത അനുഭവിക്കുന്നവര്‍ ഉള്‍പ്പെടെയുള്ളവരാണ് വായ്പ ബാധ്യത തിരിച്ചടക്കാന്‍ കഴിയാതെ പ്രയാസപ്പെടുന്നത്.ജില്ലയിലെ ധനകാര്യ സ്ഥാപനങ്ങളായ എസ് ബി ഐ ,കനറാ ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങള്‍ വീട്ടുവീഴ്ചകള്‍ ചെയ്ത് കൊണ്ട് വായ്പ ബാധ്യത തീര്‍പ്പാക്കുമ്പോള്‍ കേരള ഗ്രാമീണ ബാങ്കുകള്‍ കര്‍ക്കശ നിലപാടുകള്‍ സ്വീകരിക്കുന്നതിനാല്‍ വര്‍ഷങ്ങളായി മുടങ്ങി കിടക്കുന്ന വായ്പാ ബാധ്യത പ്രതിസന്ധിക്ക് പരിഹാരമാകാതെ വന്നിരിക്കുകയാണെന്ന് ഭാരവാഹികള്‍ പറഞ്ഞു. ടി സി മാത്യു, എം വി പ്രഭാകരന്‍, ഉസ്മാന്‍ തലപ്പുഴ, വി പി രമേഷ് ചന്ദ്രന്‍ എന്നിവര്‍ സംബന്ധിച്ചു.