ശ്രീനാരായണ ദിവ്യ പ്രബോധനവും ധ്യാനത്തിനും കോളേരിയില്‍ തുടക്കമായി
ശ്രീ നാരായണ ഗുരു സേവാശ്രമം കേണിച്ചിറയുടേയുംകോളേരി ശ്രീ നാരായണ ഷണ്‍മുഖ ക്ഷേത്രത്തിന്റേയും സംയുക്താഭിമുഖ്യത്തില്‍ ശ്രീ നാരായണ ദിവ്യ പ്രബോധനവും , ധ്യാനത്തിനും തുടക്കമായി.കേണിച്ചിറ ശ്രീ നാരായണ ഗുരു സേവാശ്രമത്തില്‍ ആചാര്യവരണം ചടങ്ങ് നടന്നു.തുടര്‍ന്ന് ഹോമാഗ്‌നിയില്‍ ജ്വലിപ്പിച്ച ശ്രീ നാരായണ ദിവ്യ ജ്യോതിസ് പ്രയാണംകോളേരി ശ്രീ നാരായണ ദര്‍ശന പഠന കേന്ദ്രത്തില്‍ എത്തി ചേര്‍ന്നു.
പ്രയാണത്തില്‍ 100 കണക്കിന് ഭക്തജനങ്ങള്‍ പങ്കെടുത്തു .
തുടര്‍ന്ന് ശ്രീനാരായണ ദിവ്യജ്യോതിസ് പ്രതിഷ്ഠ നടത്തികോളേരി ഷണ്‍മുഖ ക്ഷേത്ര ഹാളില്‍ രണ്ട് ദിവസത്തെ ധ്യാനത്തിന് ധ്യാനാചാര്യന്‍ ശിവഗിരി മഠം ബ്രഹ്‌മശ്രീ സച്ചിദാനന്ദ സ്വാമികള്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും .സ്വാമികളുടെ 412 മത് ധ്യാന യജ്ഞമാണ് നടക്കുന്നത് . എസ് എന്‍ ഡി പി ശാഖകള്‍ , ഗുരുദേവ പ്രചരണ സഭകള്‍ തുടങ്ങി വിവിധ ശ്രീ നാരായണ പ്രസ്ഥാനങ്ങളുടെ സംയുക്ത സഹകരണത്തോടെ നടത്തപ്പെടുന്ന ആത്മീയ യജ്ഞത്തില്‍ നിരവധി സന്യാസവര്യന്‍മാരും മറ്റാചാര്യന്‍മാരും പങ്കെടുക്കുന്നുണ്ട് .