എല്‍സ്റ്റണ്‍ എസ്റ്റേറ്റ് തൊഴിലാളികള്‍ സംയുക്ത ട്രേഡ് യൂണിയന്‍ നേതൃത്വത്തില്‍ കലക്ട്രറ്റ് മാര്‍ച്ചും ധര്‍ണ്ണയും നടത്തി

0

തൊഴിലാളികള്‍ ജോലി ചെയ്ത മാസങ്ങളിലെ ശമ്പള കുടിശിക നല്‍കുക, രണ്ടു വര്‍ഷത്തെ കുടിശികയായ ബോണസ്സ് നല്‍കുക, കഴിഞ്ഞ രണ്ടു വര്‍ഷത്തെ ലീവ് വിത്ത് വേജസ്സ് നല്‍കുക, 2015 മുതല്‍ തൊഴിലാളികളില്‍ നിന്ന് പിടിച്ച പി. എഫ് വിഹിതവും മാനേജ്മെന്റ് വിഹിതവും പി.എഫ് എക്കൗണ്ടിലേക്ക് അടയ്ക്കുക, സര്‍വ്വീസില്‍ നിന്ന് പിരിഞ്ഞ നൂറ്റിമുപ്പതില്‍ പരം തൊഴിലാളികളുടെ ഗ്രാറ്റിവിറ്റി തുക നല്കുക, കുടിവെള്ള വിതരണം ചെയ്യുക , പാടികള്‍ റിപ്പയര്‍ ചെയ്യുക , മെഡിക്കല്‍ ആനുകൂല്യം നല്കുക, തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സംയുക്ത ട്രേഡ് യൂണിയന്‍ നേതൃത്വത്തില്‍ കലക്ട്രറേറ്റ് മാര്‍ച്ചും ധര്‍ണ്ണയും നടത്തിയത്. സമരം ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് പി.പി. ആലി ഉദ്ഘാടനം ചെയ്തു. എന്‍. ഒ ദേവസ്സി അദ്ധ്യക്ഷനായിരുന്നു. സി. എച്ച് മമ്മി, എന്‍ . വേണുഗോപാല്‍, കെ.ടി. ബാലകൃഷ്ണന്‍ , കെ.കെ. രാജേന്ദ്രന്‍ , തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!