വിദ്യാലയങ്ങളില്‍ ലഹരിക്കെതിരായുള്ള പേരാട്ടം ശക്തമാക്കണം: മന്ത്രി വി.ശിവന്‍കുട്ടി

0

വിദ്യാലയങ്ങളില്‍ ലഹരിക്കെതിരായുള്ള പേരാട്ടം ശക്തമാക്കണമെന്ന് മന്ത്രി വി.ശിവന്‍കുട്ടി. വിദ്യാര്‍ത്ഥികളില്‍ അറിഞ്ഞോ അറിയാതെയോ ഉള്ള ലഹരി പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തി തടയേണ്ടത് അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു. മീനങ്ങാടി ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി .

പൊതു വിദ്യാഭ്യാസ വകുപ്പിന് മാതൃകയായി 5 മുതല്‍ 12 വരെ ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികളുടെ സമഗ്ര വികസനം ലക്ഷ്യമാക്കിയുള്ള പെര്‍ഫെകട് പദ്ധതിയുടെ ഉദ്ഘാടനവും സ്‌കൂളിലെ ജല ഗുണനിലവാര പരിശോധന ലാബിന്റെ സമര്‍പ്പണവും എസ്.എസ്.എല്‍.സി ഹയര്‍ സെക്കണ്ടറി പരീക്ഷയില്‍ ഉന്നതം വിജയം നേടിയവര്‍ക്കുള്ള അനുമോദനവും നടന്നു. ചടങ്ങില്‍ മോയിന്‍ കുട്ടി വൈദ്യര്‍ സ്മാരക അക്കാദമി പുരസ്‌കാരം നേടിയ ഡോ. ബാവ കെ പാലുകുന്നിനെയും പെര്‍ഫെക്ട് പദ്ധതി ലോഗോ ഡിസൈന്‍ ചെയ്ത സൈഫ് ചേന്ദമംഗല്ലൂരിനെയും അഭിമാന നേട്ടം കൈവരിച്ച സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളെയും അനുമോദിച്ചു.

ചടങ്ങില്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാര്‍, പി ടി എ പ്രസിഡണ്ട് പ്രിമേഷ് ഹയര്‍ സെക്കണ്ടറി റീജിണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ സന്തോഷ് കുമാര്‍, മീനങ്ങാടി ജി.എച്ച്.എസ്. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ജോയ് വി.സ്‌കറിയ തുടങ്ങിയവര്‍ സംസാരിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!