പോക്സോ കേസില്‍ ജാമ്യത്തിലിറങ്ങിയ അധ്യാപകന്‍ വീണ്ടും സമാന രീതിയിലുള്ള കുറ്റത്തിന് അറസ്റ്റില്‍. പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയതിന് ആനപ്പാറ താഴേത്തടത്തു റീജോ എന്ന അഗസ്റ്റിന്‍ ജോസ് (32)നെയാണ് പുല്‍പള്ളി പോലീസ് അറസ്റ്റ് ചെയ്തത്.
ജൂണ്‍ രണ്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ട്യൂഷന്‍ സെന്റര്‍ അധ്യാപകനായ ഇയാള്‍ ട്യൂഷന്‍ സെന്ററില്‍ വച്ച് കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. ഇയാള്‍ സമാന സ്വഭാവമുള്ള കുറ്റങ്ങള്‍ ചെയ്തതിന് ജാമ്യത്തിലിറങ്ങി വിചാരണ നേരിട്ടുകൊണ്ടിരിക്കുന്നയാളാണ്. മേല്‍ കേസുകളിലെ ജാമ്യം റദ്ദ് ചെയ്യുന്നതിനുള്ള നടപടികളും സ്വീകരിച്ചു വരികയാണ്.