100 ഐസിയു ബെഡുകളുമായി ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളേജ്

0

ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്റെ നോര്‍ത്ത് കേരളാ ക്രിറ്റിക്കല്‍ കെയര്‍ ഡയറക്ടറായി ചുമതലയേറ്റ ഡോ.അനൂപ് കുമാറിന്റെ നേതൃത്വത്തില്‍ ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളേജില്‍ അത്യാഹിത വിഭാഗം തീവ്ര പരിചരണം,സ്‌നേക് ബൈറ്റ് ആന്‍ഡ് ടോക്സിക് ഐസിയു,സ്റ്റെപ് ഡൌണ്‍ ഐസിയു എന്നിവ ആരംഭിക്കുന്നതോടെ മൊത്തം ഐസിയു ബെഡ്ഡുകളുടെ എണ്ണം 100 ആകും.

ജില്ലയില്‍ ദിനംപ്രതി തീവ്രപരിചരണവിഭാഗത്തിന്റെ അവശ്യകത കൂടി വരുന്ന സാഹചര്യത്തിലാണ് ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളേജില്‍ ഐസിയു ബെഡുകളുടെ എണ്ണം 100 ആക്കി ഉയര്‍ത്തിയത്. ഇതോടുകൂടി വയനാട് ജില്ലയില്‍ ഏറ്റവും കൂടുതല്‍ തീവ്രപരിചരണ വിഭാഗം കിടക്കകളുള്ള ആശുപത്രിയായി ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് മാറിയെന്ന് അധികൃതര്‍ കല്‍പ്പറ്റയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു

 

Leave A Reply

Your email address will not be published.

error: Content is protected !!