വ്യാജ ഒപ്പിട്ട് ലോണ്‍ നല്‍കി പരാതിയുമായി ബിന്ദു ചന്ദ്രന്‍

0

പുല്‍പ്പള്ളി സര്‍വ്വീസ് സഹകരണ ബാങ്കിലെ മുന്‍ ഡയറക്ടറായിരുന്ന ബിന്ദു ചന്ദ്രന്റെ വ്യാജ ഒപ്പിട്ടാണ് മുന്‍ ബാങ്ക് സെക്രട്ടറി രമാദേവി ലോണ്‍ നല്‍കിയതെന്ന പരാതിയുമായി അധ്യാപിക ബിന്ദു ചന്ദ്രന്‍ . തന്റെ പരിചയ കുറവ് ഇവര്‍ മുതലെടുത്താണ് വ്യാജ ഒപ്പിട്ട് ലോണ്‍ നല്‍കിയതെന്നും ഇത് രേഖകള്‍ പരിശോധിച്ചാല്‍ വ്യക്തമാകുമെന്നും ബിന്ദു പറഞ്ഞു. വായ്പ തട്ടിപ്പ് കേസില്‍ വിജിലന്‍സ് പ്രതിചേര്‍ത്തതോടെയാണ് താന്‍ അറിയാതെ കള്ള് ഒപ്പിട്ട് വായ്പ നല്‍കിയതെന്ന് അറിഞ്ഞതെന്നും അവര്‍ പറഞ്ഞു.

മുന്‍ ബാങ്ക് പ്രസിഡന്റ് കെ.കെ.അബ്രാഹം, മുന്‍ ബാങ്ക് സെക്രട്ടറി രമാദേവി, ബാങ്ക് ജീവനക്കാരന്‍ പി.യു.തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് വായ്പ നല്‍കിയത് .ഇത് സംബന്ധിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നിയമപരമായി മുന്നോട്ട് പോകുമെന്ന് അവര്‍ പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!