ഇ.വി.എം പരിശോധന ശനിയാഴ്ച വരെ 

0

വയനാട് ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി ബത്തേരിയിലെ ഇവിഎം ഡിപ്പോയില്‍ 3 ഘട്ടമായി നടക്കുന്ന പരിശോധന ശനിയാഴ്ചവരെ തുടരും. 880 മെഷിനുകളാണ് ഇവിടെ സൂക്ഷിച്ചിരിക്കുന്നത്. 517 എണ്ണത്തിന്റെ പരിശോധന പൂര്‍ത്തിയായി.വയനാട് ലോക്‌സഭാ മണ്ഡലത്തില്‍പ്പെട്ട കോഴിക്കോട് ,മലപ്പുറം, ജില്ലകളിലെ നിയോജക മണ്ഡലങ്ങളിലും ഇ.വി.എം മെഷീന്‍ പരിശോധന പുരോഗമിക്കുകയാണ്.

യന്ത്രങ്ങള്‍ വിതരണം ചെയ്ത കമ്പനികളുടെ എഞ്ചിനിയര്‍മാരാണ് പ്രവര്‍ത്തന ക്ഷമത വിലയിരുത്തുക. തകരാറുള്ളവ മാറ്റി പുതിയത് സജ്ജീരകിക്കും.ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ വി അബൂബക്കര്‍,തഹസില്‍ദാര്‍ ഷാജി എന്നിവരാണ് ബത്തേരിയില്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കുന്നത്. വോട്ടിംഗ് യന്ത്രങ്ങളുടെ പരിശോധനയുമായി ബന്ധപ്പെട്ട് ജില്ലയിലെ രാഷ്ട്രിയ പാര്‍ട്ടി നേതാക്കള്‍ക്ക് നോട്ടീസ് നല്‍കിയതായി ഇലക്ഷന്‍ വിഭാഗം അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!