വാകേരി ക്ഷീരസംഘം കര്‍ഷകരെയും മക്കളെയും ആദരിച്ചു

0

വാകേരി ക്ഷീര സംഘം മലിന ജല സംസ്‌കരണ പ്ലാന്റിന്റെ ഉദ്ഘാടനവും സംഘത്തിലെ മികച്ച ക്ഷീര കര്‍ഷകരെ ആദരിക്കലും , കര്‍ഷകരുടെ മക്കളില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് അവാര്‍ഡ് വിതരണവും കര്‍ഷക പഠന ക്ലാസ്സും സംഘടിപ്പിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി സാബു ഉദ്ഘാടനം ചെയ്തു . ഇടിപി പ്ലാന്റ് ക്ഷീര വികസന ഡെപ്യൂട്ടി ഡയറക്ടര്‍ ഉഷാദേവി ഉദ്ഘാടനം ചെയ്തു . പഞ്ചായത്ത് ചെയര്‍ പേഴ്‌സണ്‍ മിനി പ്രകാശന്‍ അവാര്‍ഡ് വിതരണം നടത്തി.

പാല്‍ ഗുണമേന്മ വര്‍ദ്ധനവ് കര്‍ഷകര്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ എന്ന വിഷയത്തില്‍ പി& ഐ ഹെഡ് ബിജു സ്‌കറിയ ക്ലാസെടുത്തു . സംഘം പ്രസിഡന്റ് വി എസ് അരുണ്‍ ,കെ എം ജോസ് ,കെ ജെ സണ്ണി , ക്ഷീര വികസന ഓഫീസര്‍ അഭിലാഷ് ,ബ്ലോക്ക് പഞ്ചായത്തംഗം ഇ കെ ബാലകൃഷ്ണന്‍ , ലൗലി ഷാജു , രുഗ്മണി സുബ്രഹ്‌മമണ്യന്‍ , ശ്രീകല ശ്യാം . ധന്യ സാബു , കെ ടി മണി , തുടങ്ങിയവര്‍. സംസാരിച്ചു .

 

Leave A Reply

Your email address will not be published.

error: Content is protected !!