ഫുട്പാത്തില്‍ വീണ് മധ്യവയസ്‌കയ്ക്ക് പരിക്ക്.
മാനന്തവാടിയില്‍ ഫുട്പാത്തില്‍ വീണ് മധ്യവയസ്‌കയ്ക്ക് പരിക്ക്. മാനന്തവാടി വരടി മൂല പൊന്നിയില്‍ ലിസിക്കാണ് പരിക്കേറ്റത്. ഗാന്ധി പാര്‍ക്കില്‍ പച്ചക്കറി മാര്‍ക്കറ്റിന് സമീപമായിരുന്നു അപകടം. അക്ഷയ കേന്ദ്രത്തിലേക്ക് പോകുന്നതിടെയാണ് ടൈലുകള്‍ ഇല്ലാത്ത ഭാഗത്ത് കാല്‍ തട്ടി വീണത്. കൈ വിരലുകള്‍ക്ക് സാരമായി പരിക്കേറ്റ ലിസി മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി. നഗരത്തിലെ ഏറ്റവും തിരക്കേറിയ ഈ റോഡിലൂടെ നിത്യേന നിരവധി പേരാണ് കാല്‍ നടയായി യാത്ര ചെയ്യുന്നത്. മുമ്പും ഇവിടെ അപകടങ്ങള്‍ സംഭവിച്ചിരുന്നു.