കളഞ്ഞ് കിട്ടിയ സ്വര്‍ണ്ണാഭരണം ഉടമയ്ക്ക് നല്‍കി യുവാവ് മാതൃകയായി
മാനന്തവാടി കോഴിക്കോട് റോഡിലെ മൊബൈല്‍ മാജിക്ക് ഷോപ്പ് ഉടമ എന്‍.മുഹമ്മദ് ബഷീറാണ് മാതൃക സൃഷ്ടിച്ചത്. ബുധനാഴ്ച്ച ഉച്ചയ്ക്കാണ് മൈസൂര്‍ റോഡില്‍ നിന്നും ഒരു പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണാഭരണം മുഹമ്മദ് ബഷീറിന് കളഞ്ഞു കിട്ടിയത്. വിവരം സൃഹുത്തുക്കളെയും മറ്റുള്ളവരെയും അറിയിക്കുകയും വയനാട് വിഷന്‍ വാര്‍ത്തകളുടെ വാട്സാപ്പ് ഗ്രൂപ്പ് വഴിയും, വയനാട് വിഷന്‍ ഓണ്‍ലൈനിലൂടെയും വിവരം അറിച്ചതിനെ തുടര്‍ന്ന് മാനന്തവാടി അര്‍ഷാദ് ചെറ്റപ്പാലത്തിന്റെതാണ് സ്വര്‍ണ്ണാഭരണമെന്ന് തിരിച്ചറിയുകയും ആഭരണം കൈമാറുകയും ചെയ്തു.