തണുത്ത് വിറച്ച് വയനാട് താപനില 8 ഡിഗ്രി

0

കല്‍പ്പറ്റ: കോടമഞ്ഞും കൊടും തണുപ്പും ആസ്വദിക്കാന്‍ ജില്ലയിലേക്ക് സഞ്ചാരികളുടെ വരവ് ഏറുന്നു. പ്രളയാനന്തരം ഉണര്‍വ് നഷ്ടപ്പെട്ട് വയനാട്ടിലെ വിനോദസഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കുന്നത് കൂടിയാണ് ഈ കാലാവസ്ഥ. വയനാട്ടുകാര്‍ ഒരാഴ്ച്ചയായി ഊട്ടിയെ വെല്ലുന്ന തണുപ്പ് ആസ്വദിച്ച് തുടങ്ങിയിട്ട്. ഡിസംബര്‍ അവസാന വാരം മുതല്‍ വര്‍ദ്ധിച്ചു വന്ന തണുപ്പ് കഴിഞ്ഞ ദിവസം 8ഉം 7ഉം ഡിഗ്രിയിലേക്ക് താഴ്ന്നു. ഇതോടെ വയനാടന്‍ മഞ്ഞും തണുപ്പും ആസ്വദിക്കാന്‍ എത്തുന്ന സഞ്ചാരികളുടെ എണ്ണവും ഏറി. കനത്ത മഞ്ഞിലും തണുപ്പിലും ബൈക്ക് റൈഡിങ്ങിനും ട്രക്കിങ്ങിനും എത്തുന്ന യുവ സംഘങ്ങള്‍ ജില്ലയില്‍ ഈ വാരം സജീവമായി കഴിഞ്ഞു. നഗര ചൂടില്‍ നിന്ന് അകന്ന് തണുപ്പ് ആസ്വദിക്കാനും അവധി ആസ്വദിക്കാനും കുടുംബങ്ങളും ചുരം കയറി തുടങ്ങി.

Leave A Reply

Your email address will not be published.

error: Content is protected !!