വായ്പ്പാ തട്ടിപ്പ് :പ്രത്യേക അന്വേഷണ സംഘം പരിശോധന തുടങ്ങി

0

പുല്‍പ്പള്ളി ബാങ്ക് വായ്പ്പാ തട്ടിപ്പ്,പ്രത്യേക അന്വേഷണ സംഘം പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്കില്‍ പരിശോധന തുടങ്ങി .സഹകരണസംഘം രജിസ്ട്രാര്‍ ഓഫീസിലെ ഡെപ്യൂട്ടി രജിസ്ട്രാര്‍ റ്റി. അയ്യപ്പന്‍ നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് 11 മണിയോടെ ബാങ്കിലെത്തിയത്.

ബാങ്കില്‍ 2017-18 മുതല്‍ 2022-23 സാമ്പത്തിക വര്‍ഷങ്ങളില്‍ വിതരണം നടത്തിയിട്ടുള്ള വായ്പകളെ സംബന്ധിച്ചും. ബാങ്കിലെ ആസ്തി ബാധ്യതകളെ സംബന്ധിച്ചും ബാങ്കിന്റെ പൊതു ഫണ്ടില്‍ നിന്ന് സഹകരണ നിയമങ്ങള്‍ക്കും, സര്‍ക്കുലര്‍ നിര്‍ദേശങ്ങള്‍ക്കും വിരുദ്ധമായി സഹകരണ സംഘം രജിസ്ട്രാറുടെ അനുമതിയില്ലാതെയും തുകകള്‍ ചെലവഴിച്ചിട്ടുണ്ടോയെന്ന് സംബന്ധിച്ചുമാണ് പരിശോധന നടത്തുന്നത്. പ്രാഥമിക പരിശോധന മാത്രമാണ് തുടങ്ങിയതെന്ന് ഡെപ്യൂട്ടി രജിസ്ട്രാര്‍ ടി.അയ്യപ്പന്‍ നായര്‍ പറഞ്ഞു.

ഒരു മാസത്തിനകം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന് നല്‍കിയിട്ടുള്ളത്.
ഇതിനിടെ ആത്മഹത്യ ചെയ്ത രാജേന്ദ്രന്‍ നായര്‍ക്ക് ബാങ്ക് നോട്ടീസ് അയച്ചിരുന്നില്ലെന്ന് നിലവിലെ ബാങ്ക് ഭരണ സമിതിഅറിയിച്ചു.
ഇതിനിടെ ബാങ്ക് വായ്പ്പാ തട്ടിപ്പിന് ഇട നിലക്കാരനായി പ്രവര്‍ത്തിച്ച കൊല്ലപള്ളി സജീവിനെ കണ്ടെത്താനുള്ള ഊര്‍ജിത ശ്രമങ്ങളിലാണ് പുല്‍പ്പളളി പോലീസ്.

 

 

Leave A Reply

Your email address will not be published.

error: Content is protected !!