ഇന്ന് രാവിലെ 10.30ഓടെയാണ് പനമരം അയനിമല പാറപുറത്ത് തൊഴിലുറപ്പ് ജോലി ചെയ്യുന്നതിനിടെ തൊഴിലാളികള്‍ക്കിടയിലേക്ക് പന്നികള്‍ കൂട്ടത്തോ പാഞ്ഞെത്തിയത് .തൊഴിലാളികള്‍ ചിതറി ഓടുന്നതിനിടെ പാതിരിയമ്പം കോളനിയിലെ ലില്ലിക്കാണ് പരിക്കേറ്റത്. വലത് കാലിന് കുത്തേറ്റ ലില്ലിയെ പനമരം സി.എച്ച്‌സിയില്‍ പ്രവേശിപ്പിച്ചു. മൊത്തം 24 പേരാണ് ജോലി സ്ഥലത്ത് ഉണ്ടായിരുന്നത്.പന്നികളുടെ വരവ് കണ്ടെതിനെ തുടര്‍ന്ന് ജോലിക്കാര്‍ ചിതറിയോടിയതിനാലാല്‍ വന്‍ അപകടം ഒഴിവായതെന്ന് ദൃക്‌സാക്ഷി പറഞ്ഞു.