പ്രീ പ്രൈമറി ബ്ലോക്ക് ഉദ്ഘാടനം ചെയ്തു

0

വാരാമ്പറ്റ ഗവ.ഹൈസ്‌കൂളില്‍ എസ്.എസ് കെ വയനാട് സ്റ്റാര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പത്ത് ലക്ഷം രൂപ വിനയോഗിച്ച് നിര്‍മ്മിച്ച പ്രീ പ്രൈമറി ബ്ലോക്കിന്റെ(കളിവീട്) ഉദ്ഘാടനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി നിര്‍വ്വഹിച്ചു.വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണന്‍ അധ്യക്ഷയായി.

വിദ്യാര്‍ത്ഥികളുടെ ചാലക വികാസം സാധ്യമാക്കുന്നതിന്നാവശ്യമായ വിശാലമായ പാര്‍ക്ക്,ആകര്‍ഷകമായതും ശിശു സൗഹൃദമായ ക്ലാസ് മുറികള്‍,മള്‍ട്ടിമീഡിയ തിയേറ്റര്‍,വിശാലമായ ഡൈനിംഗ് ഹാള്‍.കുട്ടികളുടെ നൈപുണി വികസിപ്പിക്കുന്നതിന്ന് സഹായിയകരമായ ഉപകരണങ്ങള്‍ തുടങ്ങിയവ പദ്ധതിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.ബി.പി.സി.കെ കെ.സുരേഷ് പാര്‍ക്കിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!