സ്വകാര്യ ബസ് ഉടമകള്‍ നിരാഹാര സമരത്തിലേക്ക്.

0

ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ.കെ തോമസാണ് തിങ്കളാഴ്ച മുതല്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുന്നത്.സ്വകാര്യ ബസ് മേഖലയെ തകര്‍ക്കാനുള്ള നീക്കങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങി പൊതുഗതാഗത സംവിധാനമായ സ്വകാര്യബസ് മേഖലയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് അനിശ്ചിതകാല നിരാഹാര സമരമാരംഭിക്കുന്നത്.പ്രതിഷേധ സമരം മുന്‍പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എംഎല്‍എ ഉദ്ഘാടനം ചെയ്യുമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ ജില്ലാകമ്മറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.സമരത്തിന് പിന്തുണ അറിയിച്ച് ഈ മാസം എട്ടിന് അസോസിയേഷന്‍ ഭാരവാഹികള്‍ തിരുവനന്തപുരത്ത് സമരപന്തലില്‍ സംസ്ഥാന പ്രസിഡണ്ടിനൊപ്പം നിരാഹാരമിരിക്കും. ദീര്‍ഘകാലമായി സര്‍വീസ് നടത്തിവരുന്ന സ്വകാര്യ ബസ്സുകളുടെ പെര്‍മിറ്റുകള്‍ ദൂരപരിധിനോക്കാതെ യഥാസമയം പുതുക്കിനല്‍കുക, 2023 മെയ് നാലിലെ നോട്ടിഫിക്കേഷന്‍ പിന്‍വലിക്കുക, വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് വര്‍ദ്ദിപ്പിക്കുകയും, കെഎസ്ആര്‍ടിസിയിലും സ്വകാര്യ ബസ്സുകളിലേതുപോലെ സ്പോട്ട് ടിക്കറ്റ് സമ്പ്രദായം നടപ്പിലാക്കുക, കമ്മീഷനെ നിയോഗിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് നിരാഹാരസമരം.

Leave A Reply

Your email address will not be published.

error: Content is protected !!