മാനന്തവാടി താലൂക്ക് വികസന സമിതി യോഗം ചേര്‍ന്നു.

0

ട്രാഫിക് അഡൈ്വസറി ബോര്‍ഡ് തീരുമാനങ്ങള്‍ ഉടന്‍ നടപ്പിലാക്കാന്‍ മാനന്തവാടി താലൂക്ക് വികസന സമിതി യോഗത്തില്‍ തീരുമാനം.മാനന്തവാടി കൈതക്കല്‍ റോഡ് പ്രവര്‍ത്തികളില്‍ അവശേഷിക്കുന്ന പ്രവര്‍ത്തികള്‍ അടിയന്തിരമായി പൂര്‍ത്തിയാക്കാന്‍ യോഗത്തില്‍ നിര്‍ദ്ദേശം നല്‍കി.മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി ശുചീകരണ പ്രവര്‍ത്തികള്‍ നടത്തും,റോഡരികില്‍ ഭീഷണി ഉയര്‍ത്തി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ച് മാറ്റാനും കെ ഫോണ്‍ നിയോജകമണ്ഡലം ഉദ്ഘാടനം വിജയമാക്കാനും യോഗത്തില്‍ തീരുമാനം.ഒ.ആര്‍ കേളു എംഎല്‍എ അധ്യക്ഷനായിരുന്നു.ബ്ലോക്ക് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി,നഗരസഭ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ ജേക്കബ് സെബാസ്റ്റ്യന്‍,താഹസില്‍ദാര്‍ എംജെ അഗസ്റ്റിന്‍,ജില്ലാ പഞ്ചായത്തംഗം കെ.വിജയന്‍,വെള്ളമുണ്ട ഗ്രാമപഞ്ചായത്തംഗം പി.എ അസീസ് വിവിധ വകുപ്പ് മേലാധികാരികള്‍ എന്നിവര്‍ സംബന്ധിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!