ഇലക്ട്രിക് വാഹന ഉടമകള്‍ക്ക് അനുഗ്രഹമായി ചാര്‍ജ്ജിംഗ് സ്റ്റേഷനുകള്‍

0

കെ.എസ്.ഇ.ബി സ്ഥാപിച്ച ഇലക്ട്രിക് വെഹിക്കിള്‍ ചാര്‍ജ്ജിംഗ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനം ഇലക്ട്രിക് വാഹന ഉടമകള്‍ക്ക് ഏറെ അനുഗ്രമാകുന്നു. 27 ഓളം ഇലക്ട്രിക് ചാര്‍ജ്ജിംഗ് സ്റ്റേഷനുകളാണ് ജില്ലയില്‍ മാത്രം സ്ഥാപിച്ചിട്ടുള്ളത്.60 കെ.ഡബ്ല്യുവിന് മുകളിലുള്ള 2ഡി.സി ഫാസ്റ്റ് ചാര്‍ജ്ജിംഗ് സ്റ്റേഷനുകളും, 25 പോള്‍ മൗണ്ടഡ് ചാര്‍ജ്ജിംഗ് സ്റ്റേഷനുകളുമാണുള്ളത്. വൈത്തിരി, ബാണാസുര സാഗര്‍ എന്നിവിടങ്ങളിലാണ് ഫാസ്റ്റ് ചാര്‍ജ്ജിംഗ് സ്റ്റേഷനുകള്‍ ഉള്ളത്. ഇവിടങ്ങളിലാണ് നാല് ചക്ര ഇലക്ടിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാന്‍ സൗകര്യമുള്ളത്.

ഇരുചക്ര-മുചക്ര വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യുന്നതാവട്ടെ പോസ്റ്റുകളില്‍ സ്ഥാപിച്ചിട്ടുള്ള 3.3 കിലോവാട്ട് ശേഷിയുള്ള ചാര്‍ജ്ജിംഗ് സ്റ്റേഷനുകള്‍ വഴിയും.
5 മാസം പിന്നിടുമ്പോള്‍ 1491 വാഹനങ്ങളാണ് ചാര്‍ജ്ജിംഗിനായി ഫാസ്റ്റ് ചാര്‍ജ്ജിംഗ് സ്റ്റേഷനുകള്‍ ഉപയോഗിച്ചത്. ഈ ഇനത്തില്‍ മാത്രം 2023 ഏപ്രില്‍ 15 വരെ ഒരു ലക്ഷത്തോളം രൂപ വകുപ്പിന് വരുമാനവും ലഭിച്ചു. ജില്ലയില്‍ 900 ത്തോളം ഇരുചക്ര-മുചക്ര വാഹനങ്ങളും, 600 ഓളം കാറുകളുമാണ് ചാര്‍ജ്ജിംഗിനായി ഉപയോഗിച്ചത്.

മൊബൈല്‍ ആപ്പ് ഉപയോഗിച്ചാണ് സ്റ്റേഷനുകളുടെ ലോക്കേഷന്‍ മനസ്സിലാക്കുന്നതും ചാര്‍ജ്ജിങ്ങിന്റെ തുക അടക്കുന്നതുമെല്ലാം. വിവിധ ആപ്പുകള്‍ ഉപയോഗിക്കുന്നതിന് പകരമായി വകുപ്പ് തന്നെ വികസിപ്പിച്ച കെഇമാപ്പ് ആപ്പ് ആണ് പ്രധാനമായും ഉപയോഗിക്കുന്നത്.
വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെയുള്ള നിരവധി പേര്‍ക്കാണ് ഇതിന്റെ സേവനം ലഭിക്കുന്നത്. ചാര്‍ജ്ജിംഗ് ആപ്പ് ഏകീകരിക്കുന്നതോടെ കൂടുതല്‍ മെച്ചപ്പെട്ട സേവനം ഉപഭോക്താക്കള്‍ക്ക് ലഭിക്കും.ഏപ്രില്‍ 15 വരെയുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ 75695 ഇല്ക്ടിക് വാഹനങ്ങളാണ് സംസ്ഥാനത്ത് ഉള്ളത്. ഇതില്‍ 7000ത്തോളം കാറുകളാണ്. സര്‍ക്കാരിന്റെ നയത്തിനനുസൃതമായി സംസ്ഥാനത്ത് കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ നിരത്തിലിറങ്ങാന്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ കൊണ്ട് സാധിക്കും എന്നതാണ് വൈദ്യുതി വകുപ്പിന്റെ പ്രതീക്ഷ.

Leave A Reply

Your email address will not be published.

error: Content is protected !!