കാത്ത്‌ലാബ് 3മാസത്തിനകം: ഹൃദ്രോഗ ഒപി ഒരുമാസത്തിനകം
വയനാട് മെഡിക്കല്‍ കോളേജിലെ കാത്ത് ലാബിന്റെ പ്രവര്‍ത്തനം 3 മാസത്തിനകം പൂര്‍ത്തിയാക്കുമെന്ന് കെ.എം.സി.എല്‍ . കഴിഞ്ഞ ദിവസം ചേര്‍ന്ന ആശുപത്രി ഡെവലപ്മെന്റ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ഒരു മാസത്തിനകം ആശുപത്രിയില്‍ ഹൃദ്രോഗ വിഭാഗം ഒ.പിയും തുടങ്ങിയേക്കും. ആദ്യഘട്ടം ആഴ്ച്ചയില്‍ മൂന്നു ദിവസമായിരിക്കും ഒ.പി പ്രവര്‍ത്തനം.മെഡിക്കല്‍ കോളേജില്‍ ഹൃദ്രോഗ വിദഗ്ധന്റെ സേവനമില്ലാത്തത് വ്യാപക പരാതികള്‍ക്കിടയാക്കിയിരുന്നു.
യോഗത്തില്‍ കളക്ടര്‍ ഡോ. രേണുരാജ് അധ്യക്ഷയായി. ഒ.ആര്‍. കേളു എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും എച്ച്.ഡി.സി അംഗവുമായ ജസ്റ്റിന്‍ ബേബി, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഡോ. കെ. മുഹമ്മദ് അഷ്റഫ്, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. വി.പി. രാജേഷ്, നഴ്സിങ് സൂപ്രണ്ട് ത്രേസ്യ പാറയ്ക്കല്‍, ആരോഗ്യമന്ത്രിയുടെ പ്രതിനിധിയായി സി.പി.എം ജില്ലാ സെക്രട്ടറി പി. ഗഗാറിന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.