വൈത്തിരി തളിപ്പുഴയിലാണ് മ്യൂസിയം. സയന്‍സും ഖുര്‍ആനും വേദങ്ങളും മനസ്സിലാക്കാനായിട്ടാണ് ഇത്തരമൊരു സംരംഭമെന്ന് മ്യൂസിയം ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.140 ഓളം ഭാഷകളില്‍ തര്‍ജ്ജമ ചെയ്ത ഖുര്‍ആന്‍ വകഭേദങ്ങള്‍ മ്യൂസിയത്തില്‍ ഒരുക്കിയിട്ടുണ്ട്.നാളെ വൈകുന്നേരം നാലുമണിക്ക് ടി സിദ്ദിഖ് എംഎല്‍എ മ്യൂസിയം ഉദ്ഘാടനം ചെയ്യും. സുജീര്‍ഖാന്‍ പള്ളിത്താഴത്ത് , അമീര്‍ കെ പി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.