ജില്ലാതല പ്രവേശനോത്സവം അമ്പലവയലില്‍

0

പുതിയ അധ്യയന വര്‍ഷത്തിന്റെ ജില്ലാതല പ്രവേശനോത്സവം അമ്പലവയല്‍ ജിവിഎച്ച്എസ് സ്‌കൂളില്‍ ഐ സി ബാലകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലയില്‍ ഒമ്പതിനായിരത്തിലധികം കുട്ടികളാണ് പുതുതായി സ്‌കൂളിലെത്തിയത്. ആദ്യമായി വിദ്യാലയമുറ്റത്തെത്തുന്ന കുരുന്നുകളെ ആകര്‍ഷിക്കുന്ന തരത്തില്‍ സ്‌കൂളും പരിസരവും ഒരുക്കിയിട്ടുണ്ട്. വാദ്യമേളങ്ങളുടെ അകമ്പടിയോടെ വര്‍ണത്തൊപ്പിയും ബലൂണുകളും നല്‍കിയാണ് കുരുന്നുകളെ വരവേറ്റത്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ അധ്യക്ഷനായിരുന്നു. ആയുര്‍ യോഗ പദ്ധതിയുടെ ഉദ്ഘാടം ജില്ലാ കളക്ടര്‍ ഡോ. രേജുരാജ് നിര്‍വഹിച്ചു. പഠനക്കിറ്റ് വിതരണം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഹഫ്സത്തും പൂര്‍വവിദ്യാര്‍ത്ഥികള്‍ സംഭാവനചെയ്ത കൊടിമരം സുരേഷ് താളൂരും പ്രസംഗപീഠം കെ. ഷമീറും ഉദ്ഘാടനം ചെയ്തു. വി. അനില്‍കുമാര്‍, ജെസി ജോര്‍ജ്, കെ.കെ. അഷ്റഫ്, വില്‍സണ്‍ തോമസ്, എ. രഘു തുടങ്ങി വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥര്‍, അധ്യാപകര്‍, ജനപ്രതിനിധികള്‍, പിടിഎ ഭാരവാഹികള്‍ എന്നിവര്‍ സംസാരിച്ചു.

 

 

Leave A Reply

Your email address will not be published.

error: Content is protected !!