മാനന്തവാടി നഗരസഭ മുന്‍സിപ്പല്‍ തല പ്രവേശനോത്സവം
മാനന്തവാടി നഗരസഭ മുന്‍സിപ്പല്‍ തല പ്രവേശനോത്സവം മാനന്തവാടി ഗവ.യുപി സ്‌കൂളില്‍ ചെയര്‍പേഴ്‌സണ്‍ സികെ രത്‌നവല്ലി ഉദ്ഘാടനം ചെയ്തു.ഡിവിഷന്‍ കൗണ്‍സിലര്‍ ബിഡി അരുണ്‍ കുമാര്‍ അധ്യക്ഷനായിരുന്നു.കുട്ടികള്‍ക്ക് പ്രവേശനോത്സവ കിറ്റ് വിതരണോദ്ഘാടനം വൈസ് ചെയര്‍പേഴ്‌സണ്‍ ജേക്കബ് സെബാസ്റ്റ്യനും നിര്‍വ്വഹിച്ചു.
അഡ്വ: സിന്തു സെബാസ്റ്റ്യന്‍, പി വി എസ് മുസ, എ കെ റൈഷാദ്, അനുപ് കുമാര്‍, കെ ജി ജോണ്‍സന്‍, പി ആര്‍ കവിത, സില്‍വിയ ജോസഫ്, കെ കെ ബിന്ദു എന്നിവര്‍ സംസാരിച്ചു,
ഒണ്ടയങ്ങാടി സെന്റ് മാര്‍ട്ടിന്‍ സ് എല്‍ പി സ്‌ക്കൂളില്‍ പ്രവേശനോത്സവം നഗരസഭ വൈസ് ചെയര്‍പേഴ്‌സന്‍ ജേക്കബ് സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു, രമ്യ ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു, രാമചന്ദ്രന്‍, പി എം ബെന്നി, എന്‍ എം വര്‍ക്കി, അബ്ദുള്‍ ആസിഫ്, മാര്‍ട്ടിന്‍ കൂട്ടുങ്കല്‍, സിന്‍സി മാത്യു എന്നിവര്‍ സംസാരിച്ചു
തോണിച്ചാല്‍ വീരപഴശ്ശി വിദ്യാമന്ദിരം ഇംഗ്‌ളീഷ് മീഡിയം സ്‌ക്കൂളില്‍ പ്രവേശനോത്സവം ഗംഗാധരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പള്‍ രമണി അധ്യക്ഷത വഹിച്ചു.ശിവരാമന്‍ മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തി.മധു പുല്‍പ്പള്ളി, സുന്ദരന്‍ എന്നിവര്‍ സംസാരിച്ചു.