ജില്ലയിലെ ആദ്യത്തെ പുകയിലരഹിത ഗ്രാമമായി കാപ്പിക്കുന്ന് കോളനി

0

ജില്ലയിലെ ആദ്യത്തെ പുകയിലരഹിത ഗ്രാമമായി കാപ്പിക്കുന്ന് കോളനിയെ ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു. ആരോഗ്യ വകുപ്പും ഗ്രാമ പഞ്ചായത്തും ചേര്‍ന്ന് നടത്തിയ ശ്രമങ്ങള്‍ക്കൊടുവിലാണ് കോളനി പൂര്‍ണ്ണമായും പുകയിലരഹിതമായി മാറിയത്. ജില്ലാതല പുകയില വിരുദ്ധ ദിനാചരണത്തിന്റെ ഉദ്ഘാടനവും ഇതോടനുബന്ധിച്ച് കോളനിയില്‍ ജില്ലാ കളക്ടര്‍ ഡോക്ടര്‍ രേണു രാജ് നിര്‍വ്വഹിച്ചു.

കാപ്പിക്കുന്ന് കോളനിയിലെ കുരുന്നുകള്‍ മുതല്‍ ഊരുമൂപ്പന്‍ കുഞ്ഞിരാമനും, കോളനിയിലെ വീട്ടമ്മമാരുമെല്ലാം പൂര്‍ണ്ണ പിന്തുണയുമായെത്തിയതോടെ പദ്ധതി പൂര്‍ണ്ണതയിലെത്തുകയും ചെയ്തു. ആഘോഷമായാണ് പ്രഖ്യാപന ചടങ്ങ് കോളനിയില്‍ കൊണ്ടാടിയത്. വിവിധ കലാമല്‍സരങ്ങളോടൊപ്പം പനമരം നഴ്‌സിംഗ് വിദ്യാര്‍ത്ഥികളുടെ ലഹരി വിരുദ്ധ ഫ്‌ലാഷ് മോബും ചടങ്ങിനെ വ്യത്യസ്ഥമാക്കി.

പുകയിലയില്‍ നിന്നും മോചനം നേടിയവരെയും അതിനായി മുന്‍കൈ എടുത്തവരെയുമെല്ലാം ചടങ്ങില്‍ മൊമെന്റോ നല്‍കി ആദരിച്ചു. കോളനിക്ക് അംഗീകാരമായി പുകയിലരഹിത ഭവനം സ്റ്റിക്കറുകള്‍ കോളനിയിലെ വീടുകളില്‍ പതിപ്പിച്ചു. സംസ്ഥാനത്തു തന്നെ ആദ്യ ആരോഗ്യ ഗ്രാമമായി തിരഞ്ഞെടുത്തതും കാപ്പിക്കുന്ന് കോളനിയേയാണ്. പഞ്ചായത്തിലെ മുഴുവന്‍ കോളനികളെയും പുകയിലരഹിതമാക്കുന്നതോടൊപ്പം മറ്റുള്ള എല്ലാ ലഹരികളും നാട്ടില്‍ നിന്ന് തന്നെ തുടച്ച് മാറ്റുന്നതിനുള്ള തയ്യാറെടുപ്പിലാണ് മീനങ്ങാടി ഗ്രാമപഞ്ചായത്തും ഒപ്പം ആരോഗ്യ വകുപ്പും.

 

Leave A Reply

Your email address will not be published.

error: Content is protected !!