സുല്‍ത്താന്‍ബത്തേരി പുല്‍പ്പള്ളി റോഡില്‍ നാലാംമൈലില്‍ വനപാതയിലാണ് വാഹനയാത്രക്കാര്‍ക്ക് ഭീഷണിയായി കുഴി രൂപപ്പെട്ടിരിക്കുന്നത്. ഇരുഭാഗത്തും വളവോട് കൂടിയ റോഡില്‍ രൂപപ്പെട്ട കുഴി പെട്ടെന്ന് ശ്രദ്ധയില്‍പെടുകയില്ല.വാഹനങ്ങള്‍ കുഴിയില്‍ വീഴുന്നതും നിത്യസംഭവമാണ്. പലരും തലനാരിഴയ്ക്കാണ് രക്ഷപ്പെടാറ്. നിരവധി വാഹനങ്ങളുടെ കുഴിയില്‍ അകപ്പെട്ട് ചക്രങ്ങള്‍ പൊട്ടിയസംഭവുമുണ്ടായിട്ടുണ്ട്. അരയടിയോളം താഴ്ചിലാണ് ഈ ഭാഗത്ത് ടാര്‍ ഇളകിമാറി ഗര്‍ത്തം രൂപപ്പെട്ടിരിക്കുന്നത്. കൂടാതെ ഗര്‍ത്തത്തോട് ചേര്‍ന്ന് റോഡിന്റെ പാര്‍ശ്വഭാഗങ്ങളും ഒരടിയോളം ഇടഞ്ഞിറങ്ങിയിട്ടുണ്ട്.
Sign in
Sign in
Recover your password.
A password will be e-mailed to you.