പ്രതിഷേധ ധര്‍ണ്ണയും സൂചന പണിമുടക്കും നടത്തി
ആധാരം രജിസ്‌ട്രേഷന്‍ ഫയലിംഗ് ഷീറ്റ് മാറ്റിയ തീരുമാനത്തില്‍ പ്രതിഷേധിച്ച് ആള്‍ കേരളാ ഡോക്യൂമെന്റ് റൈറ്റേഴ്‌സ് & സ്‌ക്രൈബ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ മാനന്തവാടി സബ്ബ് രജിസ്റ്റാര്‍ ഓഫീസിന് മുന്‍പില്‍ പ്രതിഷേധ ധര്‍ണ്ണയും സൂചന പണിമുടക്കും നടത്തി. ധര്‍ണ്ണ നഗരസഭാ കൗണ്‍സിലര്‍ ജേക്കബ്ബ് സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് എ.വിപിന്‍ ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ. രഘുനാഥ്, പി. പരമേശ്വരന്‍, ടി.പി കുഞ്ഞനന്ദന്‍, സന്തോഷ് ജി നായര്‍, ടി.എച്ച് സൗജ, വത്സകളത്തില്‍ തുടങ്ങിയവര്‍ സംസാരിച്ചു. നിലവില്‍ എ3 ഷീറ്റിലുണ്ടായിരുന്ന ഫയലിങ്ങ് ഷീറ്റ് യാതൊരു മുന്നറിയിപ്പും ഇല്ലാതെ എ4 ഷീറ്റിലേക്ക് മാറ്റിയ തീരുമാനത്തിനെതിരെ സംസ്ഥാന വ്യാപക പ്രതിഷേധത്തിന്റെ ഭാഗമായാണ് മാനന്തവാടിയിലും ധര്‍ണ്ണ നടത്തിയത്.