ചേനയ്ക്കും വിലയില്ല കര്‍ഷകര്‍ക്ക് തിരിച്ചടി. കഴിഞ്ഞ വര്‍ഷം ഈ സമയത്ത് ചാക്കിന് 2000 രൂപ ഉണ്ടായിരുന്ന ചേനയ്ക്ക ഇപ്പോള്‍ വില 900 രൂപയാണ്. ആന്ധ്രയിലും, തമിഴ്നാട്ടിലും ചേന ഉല്‍പാദനം കൂടിയതാണ് വിലയിടിവിന് കാരണം.
വിളവെടുപ്പ് സമയത്തുണ്ടായ കാപ്പിവിലയിടിവിനുപുറമെ ചേനയ്ക്കും വിലകുറഞ്ഞതാണ് കര്‍ഷകര്‍ക്ക് തരിച്ചടിയായിരക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ വിലയേക്കാള്‍ ആയിരത്തി ഒരുനൂറ് രൂപയാണ് ചാക്കിന് കുറഞ്ഞിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം രണ്ടായിരം രൂപയുണ്ടായിരുന്നത് ഇപ്പോള്‍ വിപണിയില്‍ ഒരുചാക്ക് ചേനയ്ക്ക് 900 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇക്കഴിഞ്ഞ ജൂണില്‍ ചാക്കിന് 1400 രൂപയായിരുന്നു. അതാണ് വീണ്ടും കുറഞ്ഞ് 900 രൂപയിലെത്തി നില്‍ക്കുന്നത്. ചേനയുടെ പ്രധാന വിപണ കേന്ദ്രമായ ബംഗ്ലൂരുവിലേക്ക് ആന്ധ്രയില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നും കൂടുതലായി ചേന എത്തുന്നതാണ് വിലയിടിവിന് കാരണമായി കച്ചവടക്കാര്‍ പറയുന്നത്. കാലാവസ്ഥ വ്യതിയാനത്തെയും രൂക്ഷമായ വന്യമൃഗശല്യത്തെയും അതിജീവിച്ച് കൃഷി ഇറക്കിയ കര്‍ഷകര്‍ക്കാണ് വിലകുത്തനെ കുറഞ്ഞ് ദുരിതമായിരിക്കുന്നത്.