സായാഹ്ന ധര്‍ണ്ണ നടത്തി
തലപ്പുഴയിലെ ബാങ്ക് ജീവനക്കാരന്റെ ആത്മഹത്യ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തലപ്പുഴയില്‍ സായാഹ്ന ധര്‍ണ്ണ നടത്തി. ധര്‍ണ്ണ മുന്‍ മന്ത്രിയും എ.ഐ.സി.സി.അംഗവുമായ പി.കെ ജയലക്ഷ്മി ഉദ്ഘാടനം ചെയ്തു. ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എം.ജി.ബിജു അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജെ. പൈലി, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എക്കണ്ടി മൊയ്തൂട്ടി, ദിനേഷ് ബാബു, ഗിരീഷ് കട്ടകളം, പാറക്കല്‍ജോസ്, ശശി വാളാട്, ടി.ടി.ഗിരീഷ്, അമൃതരാജ്, എം.കെ.ജബ്ബാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.