കേണിച്ചിറ ടൗണില്‍ പൂതാടിക്കവല മുതല്‍ കരാറുകാരന്‍ നടത്തിവരുന്ന ഡ്രൈനേജ് നിര്‍മ്മാണത്തിലാണ് വ്യാപക ക്രമക്കേട് നടക്കുന്നതായി പരാതി ഉയര്‍ന്നിരിക്കുന്നത്.കിബ്ഫി പദ്ധതിയില്‍ 55 കോടി മുതല്‍ മുടക്കി 2018ല്‍ നിര്‍മ്മാണം ആരംഭിച്ച ബീനാച്ചി പനമരം റോഡ് നിര്‍മ്മാണം 5 വര്‍ഷമായി ഇഴഞ്ഞ് നീങ്ങുന്നതിനിടയില്‍ കേണിച്ചിറ ടൗണിലെ നിര്‍മ്മാണ പ്രവര്‍ത്തികളില്‍ വ്യാപക ക്രമക്കേടാണ് നടക്കുന്നതെന്നാണ് ആരോപണം
പൂതാടി കവല ജംഗ്ഷന്‍ മുതല്‍ കേണിച്ചിറ ടൗണ്‍കുരിശ് പള്ളി, ജംഗ്ക്ഷന്‍ വരെ സ്വകാര്യ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും വേണ്ടിഡ്രൈയ്‌നേജ്റോഡിലേക്ക് ഇറക്കി നിര്‍മ്മിക്കുന്ന സാഹചര്യമാണ് ഉള്ളത് . ടൗണിലെറോഡിന് സമീപമുള്ള അനധികൃത കയ്യേറ്റങ്ങള്‍പൊളിച്ചു നീക്കാതെയാണ് നിര്‍മ്മാണം നടത്തുന്നത് . പെട്രോള്‍ പമ്പ് വരെ അളവ് പ്രകാരം ഡ്രൈയ്‌നേജ് നിര്‍മ്മിച്ചങ്കിലും ഇതിന് താഴേക്ക് സ്വകാര്യ വ്യക്തികളെ വഴിവിട്ട് സഹായിക്കുന്ന നിലപാടാണ് കിഫ്ബി അധികൃതര്‍ സ്വികരിക്കുന്നത് .റോഡിനോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന സ്വകാര്യ ട്രാന്‍സ്‌ഫോമര്‍ മാറ്റി സ്ഥാപിച്ചില്ലന്ന കാരണം പറഞ്ഞാണ് അധികൃതര്‍ഡ്രൈയ്‌നേജ്റോഡിലേക്ക് ഇറക്കി നിര്‍മ്മിക്കുന്നത് . സംഭവത്തില്‍ നാട്ടുകാരും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും പ്രതിഷേധിച്ചു
നിര്‍മ്മാണം നിറുത്തിവെപ്പിക്കുകയും ചെയ്തു . പൊതു മരാമത്ത് വകുപ്പിലെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന്റെ കെട്ടിടത്തോട് ചേര്‍ന്നാണ്ഡ്രൈയ്‌നേജ് കടന്ന് പോവേണ്ടത് .ഡ്രൈയ്‌നേജ് നിര്‍മ്മാണം നിയമം പാലിച്ചുള്ള അളവില്‍ പൂര്‍ത്തീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം .