അമ്പലവയല്‍ പ്രദേശിക കാര്‍ഷിക ഗവേഷണകേന്ദ്രത്തിന് മുന്നില്‍ സിപിഐ നടത്തുന്ന ജനകീയ തൊഴിലാളിസമരം രണ്ടുദിവസം പിന്നിട്ടു. പൂപ്പൊലിയിലെ അഴിമതിയന്വേഷിക്കുക, ഹൈക്കോടതിവിധി നടപ്പാക്കുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ചാണ് കേന്ദ്രത്തിന്റെ പ്രവേശനകവാടത്തിനരികില്‍ സമരം നടത്തുന്നത്. അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ ബഹുജനപ്രക്ഷോഭം തുടങ്ങുമെന്ന് നേതാക്കള്‍.
കാര്‍ഷിക ഗവേഷണകേന്ദ്രത്തിലെ തൊഴിലാളി നിയമനവുമായി ബന്ധപ്പെട്ട് ഉടലെടുത്ത തര്‍ക്കങ്ങള്‍ക്കൊടുവിലാണ് സിപിഐയുടെ നേതൃത്വത്തില്‍ തൊഴിലാളികള്‍ ഇപ്പോള്‍ പ്രത്യക്ഷസമരത്തിലെത്തിനില്‍ക്കുന്നത്. കാര്‍ഷിക സര്‍വകലാശാലയ്ക്കുകീഴില്‍ മാതൃകാപരമായി പ്രവര്‍ത്തിച്ചുവന്നിരുന്ന സ്ഥാപനം ഇന്ന് അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും കേന്ദ്രമായി മാറിയെന്നാണ് സിപിഐയുടെ ആരോപണം. തൊഴിലാളി നിയമനത്തിനായി ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് നടപ്പാക്കുക, പൂപ്പൊലി നടത്തിപ്പുമായി ബന്ധപ്പെട്ട അഴമിതി വിജിലന്‍സ് അന്വേഷിക്കുക, അഴിമതിക്ക് നേതൃത്വം നല്‍കിയ കേന്ദ്രം മേധാവി രാജിവെക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം രണ്ടാം ദിവസം പിന്നിട്ടത്.താല്‍ക്കാലിക നിയമനം നിഷേധിക്കപ്പെട്ട തൊഴിലാളികള്‍ ഉള്‍പ്പടെ അമ്പതോളം പേരാണ് സമരത്തില്‍ പങ്കെടുക്കുന്നത് സിപിഐ ജില്ലാ സെക്രട്ടറി ഇ.ജെ. ബാബുവാണ് ഇന്നലെ സമരം ഉദ്ഘാടനം ചെയ്തത്.