മുസ്ലിംലീഗ് ജനസംരക്ഷണറാലി സംഘടിപ്പിച്ചു

0

വര്‍ഗ്ഗീയതക്കെതിരെയുള്ള മുന്നേറ്റത്തില്‍ 2024ന്റെ ശുഭ സൂചനയാണ് കര്‍ണാടക തെരഞ്ഞെടുപ്പ് ഫലമെന്ന് ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി.
കേരളം മയക്കുമരുന്ന് മാഫിയയുടെ കേന്ദ്രമായി മാറുകയാണെന്നും മുസ്ലിംലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി കൂടിയായ ഇ.ടി.മുഹമ്മദ് ബഷീര്‍ പറഞ്ഞു. മുസ്ലിംലീഗ് കല്‍പ്പറ്റ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ജനസംരക്ഷണറാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം
മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ.എം.ഷാജി മുഖ്യപ്രഭാഷണം നടത്തി.മുഖ്യമന്ത്രി നേര് കാക്കുന്ന സഖാവല്ല നേരെ കക്കുന്നയാളാണെന്ന് കെ.എം.ഷാജി പറഞ്ഞു.സംസ്ഥാന സെക്രട്ടറി സി.മമ്മൂട്ടി,സെക്രട്ടറിയേറ്റംഗം എം.എ.മുഹമ്മദ് ജമാല്‍,യൂത്ത്ലീഗ് സംസ്ഥാന ട്രഷറര്‍ പി.ഇസ്മയില്‍, ജില്ലാപ്രസിഡന്റ് കെ.കെ.അഹമ്മദ് ഹാജി, ജനറല്‍ സെക്രട്ടറി ടി.മുഹമ്മദ്,മണ്ഡലം പ്രസിഡന്റ് ടി.ഹംസ,ജനറല്‍ സെക്രട്ടറി സലിംമേമന എന്നിവര്‍ സംസാരിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!