ജില്ലയിലെ പ്രധാന അറിയിപ്പുകള്‍

0

അപേക്ഷ ക്ഷണിച്ചു

പട്ടികജാതി ദുര്‍ബല വിഭാഗക്കാരില്‍ നിന്നും വിവിധ പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഭവനം, വീട് നിര്‍മ്മാണത്തിന് ഭൂമി, കൃഷി ഭൂമി, പഠന മുറി, ടോയ്‌ലറ്റ്, വീടിന്റെ അറ്റകുറ്റപണി, സ്വയംതൊഴില്‍ സംരംഭം, തൊഴില്‍ പരിശീലനം എന്നിവക്കുള്ള ധസഹായ പദ്ധതികള്‍ക്കാണ് അപേക്ഷ ക്ഷണിച്ചത്. അപേക്ഷകരുടെ വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്. ഭവനം, ഭൂമി പദ്ധതികള്‍ക്ക് ലൈഫ് ഗുണഭോക്തൃ ലിസ്റ്റില്‍ ഉള്‍പ്പെട്ടവരായിരിക്കണം. മറ്റുള്ള പദ്ധതികള്‍ക്ക് (പഠനമുറി, ടോയ്‌ലറ്റ്, വീടിന്റെ അറ്റകുറ്റപണി, ഗ്രാമസഭാ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്ക് മുന്‍ഗണന നല്‍കും. ആവശ്യമായ രേഖകള്‍ സഹിതം ജൂണ്‍ 15 നകം അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 04936 203824, 8547630160.ബ്ലോക്ക് പട്ടികജാതി വികസന ഓഫീസ് കല്‍പ്പറ്റ – 8547630163.ബ്ലോക്ക് പട്ടികജാതി വികസന ഓഫീസ് പനമരം – 9400243832, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസ് മാനന്തവാടി -8547630161, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസ് സുല്‍ത്താന്‍ ബത്തേരി – 9947559036.

അധ്യാപക നിയമനം

പുളിഞ്ഞാല്‍ ഗവ ഹൈസ്‌കൂളില്‍ പ്രതീക്ഷിക്കുന്ന എച്ച്.എസ്.ടി ഫിസിക്കല്‍ സയന്‍സ്, എല്‍.പി.എസ്.ടി ഒഴിവുകളില്‍ നിയമനം നടത്തുന്നു. മെയ് 29 ന് രാവിലെ 11 ന് സ്‌കൂള്‍ ഓഫീസില്‍ അഭിമുഖം നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, അവയുടെ പകര്‍പ്പുകള്‍ എന്നിവ സഹിതം അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍: 9946598351, 9605375922.

മീനങ്ങാടി ഗവണ്മെന്റ് പോളിടെക്‌നിക്ക് കോളേജില്‍ 20223-24 അധ്യയന വര്‍ഷത്തില്‍ സിവില്‍, ഇലക്ട്രോണിക്, മെക്കാനിക്കല്‍ ഗസ്റ്റ് അധ്യാപക നിയമനം നടത്തുന്നു. എഴുത്തു പരീക്ഷയുടെയും ഇന്റര്‍വ്യൂവിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നാം ക്ലാസ് ബി ടെക്ക്/ ബി എ. താല്‍പര്യമുള്ളവര്‍ മെക്കാനിക്കല്‍ മെയ് 29, സിവില്‍ 31 നും ഇലക്ട്രോണിക്‌സ് ജൂണ്‍ 2 ന് രാവിലെ 10 ന് സ്‌കൂളില്‍ ഹാജരാകണം. ഫോണ്‍: 04936 247 420.

ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം

പൂതാടി ഗ്രാമപഞ്ചായത്തില്‍ വസ്തു നികുതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് കെട്ടിട പരിശോധയ്ക്കും വിവരശേഖരണത്തിനും, ഡാറ്റാ എന്‍ട്രിക്കും ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ (സിവില്‍ എഞ്ചിനീയറിംഗ്) ഐ.ടിഐ ഡ്രാഫ്റ്റ്മാന്‍, സിവില്‍ ഐ.ടി.ഐ സര്‍വ്വെയര്‍ എന്നീ യോഗ്യത ഉള്ളവര്‍ ജൂണ്‍ 3 നകം പഞ്ചായത്ത് ഓഫീസില്‍ അപേക്ഷ നല്‍കണം. ഫോണ്‍ 04936 211522.

അഭിമുഖം മാറ്റി

കല്‍പ്പറ്റ ജില്ലാ കോടതിയില്‍ മെയ് 30 ന് നടത്താനിരുന്ന കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ് 2 തസ്തികയിലേക്കുള്ള അഭിമുഖം മാറ്റി. ജൂണ്‍ 17 ന് ഉച്ചക്ക് രണ്ടിന് കല്‍പ്പറ്റ ജില്ലാ കോടതിയില്‍ അഭിമുഖം നടത്തുമെന്ന് ശിരസ്തദാര്‍ അറിയിച്ചു. ഫോണ്‍ 04936 202277

Leave A Reply

Your email address will not be published.

error: Content is protected !!