- Advertisement -

- Advertisement -

ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് കോഴ്‌സ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു

0

ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജും ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്റെ സന്നദ്ധ കൂട്ടായ്മയായ ആസ്റ്റര്‍ വളന്റീയേഴ്സും സൗജന്യമായി നടത്തിവരുന്ന കേന്ദ്രസര്‍ക്കാറിന് കീഴിലുള്ള നാഷണല്‍ സ്‌കില്‍ ഡെവലപ്പ്‌മെന്റ് കോര്‍പറേഷന്റെ അംഗീകാരമുള്ള ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് കോഴ്‌സ് പൂര്‍ത്തീകരിച്ചവര്‍ക്ക് എക്‌സിക്യൂട്ടീവ് ട്രസ്റ്റീ യു. ബഷീര്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.ഡീന്‍ ഡോ. ഗോപകുമാരന്‍ കര്‍ത്ത അധ്യക്ഷനായിരുന്നു. ആസ്റ്റര്‍ വളന്റിയേഴ്സ് മലബാര്‍ മേഖല കോര്‍ഡിനേറ്റര്‍ മുഹമ്മദ് ഹസീം, ഡിജിഎം സൂപ്പി കല്ലങ്കോടന്‍, എജിഎം ഡോ. ഷാനവാസ് പള്ളിയാല്‍, ഉസ്മാന്‍ കെ, സംഗീത സൂസന്‍, മുഹമ്മദ് ബഷീര്‍, യൂനിസ് എന്നിവര്‍ സംസാരിച്ചു.

ആറു മാസകോഴ്സിനുള്ള യോഗ്യത എസ് എസ് എല്‍ സി 18 നും 35നും ഇടയില്‍ പ്രായമുള്ള ആര്‍ക്കും അപേക്ഷിക്കാം.കേവലം ആറ് മാസം കൊണ്ട് ആരോഗ്യ മേഖലയില്‍ ഒരു പ്രൊഫഷണല്‍ ആകാം എന്നത് ഈ കോഴ്സിന്റെ പ്രത്യേകതയാണ്. മറ്റു യോഗ്യതകള്‍ ഒന്നുമില്ലെങ്കിലും ഈ മേഖലയില്‍ നല്ലൊരു ജോലി നേടാന്‍ ഈ കോഴ്‌സ് ഇവരെ പ്രാപ്തരാക്കുന്നു. കേരളത്തിലെ എല്ലാ ആസ്റ്റര്‍ യൂണിറ്റുകളിലുമായി ഏകദേശം 400 ഓളം ഉദ്യോഗര്‍ത്ഥികള്‍ ഇന്ന് കോഴ്‌സ് പൂര്‍ത്തിയാക്കി ആസ്റ്ററിന്റെ അടക്കമുള്ള വിവിധ സ്ഥാപനങ്ങളില്‍ സ്വദേശത്തും വിദേശത്തുമായി ജോലിയില്‍ പ്രവേശിച്ചു കഴിഞ്ഞു.

 

Leave A Reply

Your email address will not be published.

You cannot copy content of this page