ബത്തേരി താലൂക്ക് ആശുപത്രിയില്‍ പൂര്‍ത്തിയായ എട്ടുകോടി എഴുപതുലക്ഷം രൂപയുടെ വികസന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഞായറാഴ്ച. 166 കിലോവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ കഴിയുന്ന സോളാര്‍പ്ലാന്റ്, ഒരുകോടിയിലധികം രൂപ ചെലവഴിച്ച് നവീകരിച്ച റിങ് റോഡ്, 94 ലക്ഷം രൂപ ചെലവഴിച്ച് സ്ഥാപിച്ച ഓക്സിജന്‍ പ്ലാന്റ് അടക്കമുള്ള പത്തോളം വികസന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനമാണ് ആരോഗ്യവകുപ്പ് മന്ത്രി വീണാജോര്‍ജ് നിര്‍വ്വഹിക്കുക.
കെഎസ്ഇബിയുടെ സൗരപദ്ധതിയില്‍ ഉള്‍പ്പെടുത്തി ആശുപത്രിയില്‍ സ്ഥാപിച്ച 166 കിലോവാട്ട് വൈദ്യുതി ഉല്‍പാദിക്കാന്‍ ശേഷിയുള്ള സോളാര്‍ പ്ലാന്റ്, പിഎംകെയര്‍ ഫണ്ടില്‍ നിന്ന് 94ലക്ഷത്തി നാല്‍പതിനായിരം രൂപ ചെലവഴിച്ച് സ്ഥാപിച്ച് ഓക്സിജന്‍ പ്ലാന്റ്, എന്‍എച്ച്എം ഫണ്ട് അഞ്ച് കോടി രൂപ ചെലവഴിച്ച നവീകരണം പൂര്‍ത്തിയാക്കിയ കാഷ്വാലിറ്റി, ഓപ്പറേഷന്‍ തീയറ്ററുകള്‍,സിസിടിവി, പബ്ലിക് അഡ്രസിങ് സിസ്റ്റം, എന്‍എച്ച് എം ഫണ്ട് ആറ് ലക്ഷം രൂപ ചെലവഴിച്ച് പൂര്‍ത്തീകരിച്ച പെയിന്‍ ആന്റ് പാലിയേറ്റീവ് ജില്ലാ ട്രെയിനിങ് സെന്റര്‍, പതിനാല് ലക്ഷത്തി അറുപത്തിയൊന്നായിരം രൂപ ചെലവഴിച്ച് പൂര്‍ത്തീകരിച്ച ക്യാന്‍സര്‍ കെയര്‍ യൂണിറ്റ്, അഞ്ച് ലക്ഷത്തി പന്ത്രണ്ടായിരം രൂപ ചെലവഴിച്ച് സ്ഥാപിച്ച കുട്ടികള്‍ക്കുള്ള ഫിസിയോ തെറാപ്പി യൂണിറ്റ്, പിഡബ്ല്യൂഡി ബില്‍ഡിംങ് ഫണ്ട് ഒരുകോടി പത്ത് ലക്ഷം രൂപ ഉപയോഗിച്ച് നവീകരിച്ച ആശുപത്രി റിങ് റോഡ്, അമ്പത് ലക്ഷം രൂപ ചെലവഴിച്ച് സ്ഥാപിച്ച ലിക്വിഡ് മെഡിക്കല്‍ ഓക്സിജന്‍ പ്ലാന്റ്, 24 ലക്ഷം രൂപ ചെലവഴിച്ച് മൂന്നും നാലും നിലകളില്‍ പൂര്‍ത്തീകരിച്ച സെന്റര്‍ലൈസ്ഡ് ഓക്സിജന്‍ പൈപ്പ് ലൈനുകളുടെയും ഉല്‍ഘാടനമാണ് മന്ത്രി നിര്‍വ്വഹിക്കുകയെന്ന് ആശുപത്രി മാനേജ്മെന്റ് കമ്മറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.