സ്‌കൂള്‍ വാഹനങ്ങളുടെ സുരക്ഷാപരിശോധനകള്‍ ആരംഭിച്ചു.

0

സ്‌കൂള്‍ തുറക്കുന്നതിനുമുന്നോടിയായി മോട്ടോര്‍വാഹന വകുപ്പ് സ്‌കൂള്‍ വാഹനങ്ങളുടെ സുരക്ഷാപരിശോധനകള്‍ ആരംഭിച്ചു. അധ്യായന വര്‍ഷം അപകടരഹിതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിശോധന. പരിശോധന നടത്തി സ്റ്റിക്കര്‍ പതിക്കാത്ത വാഹനങ്ങള്‍ സര്‍വീസ് നടത്താന്‍ അനുവദിക്കില്ല. ഈ വര്‍ഷം മുതല്‍ വിദ്യാവാഹിനി ആപ്പിന്റെ സേവനവും ഉപയോഗപ്പെടുത്തും.

സ്‌കൂള്‍ തുറക്കാന്‍ ഏതാനുംദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ മോട്ടോര്‍ വാഹനവകുപ്പ് സ്‌കൂള്‍ ബസ്സുകളുടെ പരിശോധനകള്‍ ആരംഭിച്ചു. ബത്തേരി താലൂക്കിലെ പരിശോധന സെന്റ് മേരീസ് കോളജ് ഗ്രൗണ്ടിലാണ് പുരോഗമിക്കുന്നത്. താലൂക്കിലെ 150-ാളം ബസ്സുകളാണ് സുരക്ഷാപരിശോധനക്ക് വിധേയമാക്കുന്നത്. ഈ മാസം 31വരെ പരിശോധന തുടരും. ബത്തേരി സബ് ആര്‍ടിഓഫീസിലെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലാണ് പരിശോധന. ക്ഷമതാ പരിശോധന പൂര്‍ത്തീയാക്കി മോട്ടോര്‍വാഹന വകുപ്പ് വാഹനങ്ങളില്‍ ഒകെ സ്റ്റിക്കറും പതിക്കും. ഇത്തരത്തില്‍ സ്റ്റിക്കര്‍ പതിക്കാതെ വാഹനങ്ങള്‍ സര്‍വ്വീസ് നടത്താന്‍ അനുവദിക്കില്ല. വാഹനത്തിന്റെ അകവും പുറവും പരിശോധിച്ചതിനുശേഷമേ സ്റ്റിക്കര്‍ അനുവദിക്കുകയുള്ളു. കൂടാതെ ബസ് ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക ബോധവല്‍ക്കരണ ക്ലാസ്സും നല്‍കും. ഈ വര്‍ഷം മുതല്‍ വിദ്യാവാഹിനി ആപ്പിന്റെ സേവനും ലഭ്യാമാക്കും. ഈ ആപ്പ് സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും ഡൗണ്‍ലോട് ചെയ്താല്‍ സ്‌കൂള്‍ ബസ്സുകളും എവിടെയെത്തിഎന്നറിയാനും സാധിക്കും.

Leave A Reply

Your email address will not be published.

error: Content is protected !!