തരുവണ ടൗണിലെ പൊതുകിണര്‍ വൃത്തിയാക്കി സംരക്ഷിക്കാനുള്ള നടപടി തുടങ്ങി

0

മലിനജലസംഭരണിയായി മാറിയ തരുവണ ടൗണിലെ പൊതുകിണര്‍ വൃത്തിയാക്കി സംരക്ഷിക്കാനുള്ള നടപടി തുടങ്ങി. അശാസ്ത്രീയ നിര്‍മ്മാണ പ്രവര്‍ത്തിയിലൂടെ കിണറിലേക്ക് മലിനജലം ഒഴുകിയെത്തുന്ന വാര്‍ത്ത കഴിഞ്ഞദിവസം വയനാട് വിഷന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തി വേഗത്തിലാക്കിയത്. ടൗണ്‍ സൗന്ദര്യവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി ബസ് ഷെല്‍ട്ടര്‍ നിര്‍മ്മാണവും ഇവിടെ പുരോഗമിക്കുന്നുണ്ട.്പ്രവൃത്തികളില്‍ വ്യാപകമായ അപാകതകളുള്ളതായി ആരോപിച്ച് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ നവീകരണപ്രവൃത്തികള്‍ കഴിഞ്ഞദിവസം തടഞ്ഞിരുന്നു.വരള്‍ച്ചാകാലത്തും യഥേഷ്ടം വെള്ളം ലഭിച്ചിരുന്ന തരുവണടൗണിലെ പൊതുകിണര്‍ നിലനിര്‍ത്തികൊണ്ട് അതിന് മുകളിലായി ബസ്‌കാത്തിരിപ്പ് കേന്ദ്രം നിര്‍മിക്കാനാണ് ഗ്രാമപഞ്ചായത്ത്. പദ്ധതി ഇട്ടിരിക്കുന്നത്. ഇതിന്റെ പ്രവര്‍ത്തിയും ഇപ്പോള്‍ പുരോഗമിക്കുകയാണ്.കോഴിക്കോട് വടകര കുറ്റ്യാടി ഭാഗങ്ങളിലേക്ക് പോകുന്ന 100 കണക്കിന് യാത്രക്കാര്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മ്മിക്കുന്നതോടെ ഉപകാരപ്രദമാകും. അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന തരുവണ ടൗണിന്റെ മുഖച്ഛായ തന്നെ മാറ്റാന്‍ ഉദ്ദേശിച്ചപദ്ധതിയാണ് ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!