വികസന മുന്നേറ്റ ജാഥയ്ക്ക് തുടക്കം
സിപിഐഎം വെള്ളമുണ്ട പൊരുന്നന്നൂര്‍ ലോക്കല്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ വികസന മുന്നേറ്റ ജാഥയ്ക്ക് തുടക്കമായി. ജാഥ സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പര്‍ എഎന്‍ പ്രഭാകരന് ഉദ്ഘാടനം ചെയ്തു.എം മുരളി മാസ്റ്റര്‍ ജാഥാ ക്യാപ്റ്റനും, കെസിഎ നജുമുദ്ദീന്‍ വൈസ് ക്യാപ്റ്റനുമായ വികസന മുന്നേറ്റ ജാഥയ്ക്കാണ് തരുവണയില്‍ തുടക്കമായത്.
രണ്ടുവര്‍ഷം പൂര്‍ത്തീകരിച്ച വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് ഭരണ സമിതിയുടെ ഭരണനേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ജാഥാ സംഘടിപ്പിക്കുന്നത്.പരിപാടിയില്‍ വാര്‍ഡംഗം സീനത്ത് വൈശ്യന് അധ്യക്ഷത വഹിച്ചു. സിപിഐഎം പനമരം ഏരിയാ സെക്രട്ടറി എ ജോണി, വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുധീരാധാകൃഷ്ണന്‍, വൈസ് പ്രസിഡണ്ട് ജംഷീര്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്. സി എം അനില്‍കുമാര്‍, പി ജെ ആന്റണി തുടങ്ങിയവര്‍ സംസാരിച്ചു