മുസ്ലിം പള്ളി കോമ്പൗണ്ടില്‍ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം..

0

നെന്‍മേനി കൊഴുവണ ജുമാമസ്ജിദ് കോമ്പൗണ്ടിലെ ചെടികളും ഫലവൃക്ഷ തൈകളും കഴിഞ്ഞ രാത്രിയില്‍ വെട്ടിനശിപ്പിച്ചു. പള്ളി കോമ്പൗണ്ടില്‍ നിന്നും കല്ലും കണ്ടെടുത്തു.കൂടാതെ മഹല്ലിന്റെ വാതില്‍ പുറത്ത് നിന്ന് അടച്ചിടുകയും ചെയ്തു.ഇന്നുരാവിലെ പള്ളി കമ്മിറ്റി ഭാരവാഹികള്‍ പള്ളിയില്‍ എത്തിയപ്പോഴാണ് സംഭവമറിയുന്നത്. തുടര്‍ന്ന് നൂല്‍പ്പുഴ പോലീസില്‍ പരാതി നല്‍കി. സംഭവത്തെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു .പ്രദേശത്ത് നിലനില്‍ക്കുന്ന സമാധാനാന്തരീക്ഷം തകര്‍ക്കാനാണ് ഇത്തരമൊരു പ്രവര്‍ത്തി നടത്തിയതെന്നും കുറ്റക്കാരെ ഉടന്‍ പിടികൂടി ശിക്ഷിക്കണമെന്നും പള്ളി കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!