കുഞ്ഞോം എയുപി സ്‌കൂളിന്റെ കെട്ടിടം ഉദ്ഘാടനം ചെയ്തു
കുഞ്ഞോം എയുപി സ്‌കൂളിന്റെ അന്താരാഷ്ട്ര നിലവാരത്തോടു കൂട്ടിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ നിര്‍വഹിച്ചു.ഒ ആര്‍ കേളു എം എല്‍ എ യുടെ അധ്യക്ഷനായിരുന്നു.
ചടങ്ങില്‍ ബ്ലോക്ക് പഞ്ചാത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, ജില്ലാ പഞ്ചായത്തംഗം മീനാക്ഷി രാമന്‍, തൊണ്ടര്‍നാട് പഞ്ചായത്ത് പ്രസിഡന്റ് അംബിക ഷാജി, ബോക്ക് പഞ്ചായത്ത് അംഗം രമ്യ താരേഷ് , ഗ്രാമ പഞ്ചായത്തംഗങ്ങളായ ശങ്കരന്‍ മാസ്റ്റര്‍ , ആമിന സത്താര്‍, മൈമൂനത്ത് , ചന്തു മാസ്റ്റര്‍, അരവിന്ദാക്ഷന്‍, രവികുമാര്‍ ,ബിന്ദു മണപ്പാട്ടില്‍ , മാനേജര്‍ ദേവകി അമ്മ, പ്രധാന അധ്യാപകന്‍ ചന്ദ്രശേഖരന്‍ കെ പി,ശിവന്‍ മാസ്റ്റര്‍,ബി പി സി സുരേഷ് മാസ്റ്റര്‍, കെ കെ അമ്മദ് ഹാജി , റഷീദ് മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു. പി ടി എ പ്രസിഡന്റ് കെ വി ഗണേഷ് സ്വാഗതവും സ്വാഗത സംഘം കണ്‍വീനര്‍ വനജ എന്‍ നന്ദിയും പറഞ്ഞു.