നടവയല്‍ സബ് ട്രഷറിക്ക് ഇനി പുതിയ കെട്ടിടം
ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെക്കാള്‍ മികച്ച ട്രഷറികളാണ് കേരളത്തിലേതെന്നും ഒരു നാഷണലൈസ്ഡ് ബാങ്കുകളെക്കാള്‍ മികച്ച സൗകര്യങ്ങള്‍ ട്രഷറികളില്‍ ഉണ്ടെന്നും മന്ത്രി കെ എന്‍ ബാലഗോപാല്‍. നടവയല്‍ സബ് ട്രഷറി പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കേരളത്തിലെ എല്ലാ ട്രഷറികളും നവീകരിച്ച് പുതിയ ആധുനിക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയെന്നും ജനങ്ങള്‍ക്ക് വിശ്വാസത്തോടെ പണം നിക്ഷേപിക്കുന്നത് ട്രഷറികളിലാണെന്നും മന്ത്രി പറഞ്ഞു .
വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന നടവയല്‍ സബ് ട്രഷറിക്കു വിശാല കെട്ടിട സൗകര്യം ഒരുക്കുന്നതിനായി നടവയല്‍ ഹോളിക്രോസ് ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തീര്‍ഥാടന കേന്ദ്രം ടൗണില്‍ സൗജന്യമായി വിട്ടുനല്‍കിയ സ്ഥലത്താണ് ആധുനിക സൗകര്യങ്ങളോടെ 2.25 കോടിയിലേറെ ചെലവില്‍
പുതിയ ഇരുനില കെട്ടിടം നിര്‍മിച്ചത് . ചടങ്ങില്‍ സ്ഥലം വിട്ടു നല്കിയ ഇടവക സമുഹത്തിന് വേണ്ടി ആര്‍ച്ച് പ്രിസ്റ്റ് ഫാ: ഗര്‍വാസീസ് മറ്റത്തെ മന്ത്രി പൊന്നാടയണിയിച്ച് ആദരിച്ചു . കല്പ്പറ്റ എം എല്‍ എടി സിദ്ധിഖ് അധ്യക്ഷത വഹിച്ചു . ഒ ആര്‍ കേളു എം എല്‍ എ , ട്രഷറി വകുപ്പ് ഡയറ്ക്ടര്‍ വി സാജന്‍ , എ സലീല്‍ , പഞ്ചായത്ത് പ്രസിഡന്റ് മാരായ മേഴ്‌സി സാബു , കമല രാമന്‍ , ആസ്വ ടീച്ചര്‍ , സന്ധ്യ ലിഷു , ഷീമാ മാനുവല്‍ , തുടങ്ങി സാമൂഹിക രാഷ്ട്രീയ രംഗത്തെ നിരവധി ആളുകള്‍ സംസാരിച്ചു .