വാരാമ്പറ്റ സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു

0

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വാരാമ്പറ്റ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ കിഫ്ബി ഫണ്ട് ഒരുകോടി രൂപ മുടക്കിയും, നബാര്‍ഡിന്റെ രണ്ട് കോടി രൂപ മുടക്കിയും നിര്‍മ്മിച്ച സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷനായിരുന്നു. സ്‌കൂളില്‍ ചേര്‍ന്ന ഉദ്ഘാടന പരിപാടി ഒആര്‍ കേളു എംഎല്‍എ ഉദ്ഘാടനം ചെയ്തു. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുധി രാധാകൃഷ്ണന്‍ അധ്യക്ഷയായിരുന്നു, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി, ജില്ലാ പഞ്ചായത്ത് അംഗം കെ വിജയന്‍, വാര്‍ഡംഗം പി എ അസീസ്,പിടിഎ പ്രസിഡണ്ട് പിസി മമ്മൂട്ടി. ഹെഡ്മാസ്റ്റര്‍ ഷൈബു എന്‍ കെ തുടങ്ങിയവര്‍ സംസാരിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!