മാനസിക വിഭ്രാന്തിയില്‍ പള്ളിമണി മുഴക്കി യുവാവ്.

0

ഇന്ന് രാവിലെ എട്ട് മണിയോടെ ഓര്‍ത്തഡോക്‌സ് പള്ളിയുടെ മണി മുഴങ്ങി. അസമയത്ത് മണി മുഴങ്ങിയതോടെ സമീപത്തെ വീട്ടുകാര്‍ നോക്കിയപ്പോഴാണ് സെന്റ് പീറ്റേഴ്‌സ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചിന് മുകളില്‍ മണിയടിക്കുന്ന യുവാവിനെ കണ്ടത്. കൃഷ്ണഗിരി കാണിയാട്ടില്‍ ബേസില്‍ ആണ് ഇന്ന് രാവിലെ 7.30 മുതല്‍ പള്ളിയുടെ മുകള്‍ ഭാഗത്ത് തമ്പടിച്ചത്.നാട്ടുകാരും പോലീസും പല ആവര്‍ത്തി ഇറങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും യുവാവ് ഇറങ്ങിയില്ല. ഇതോടെയാണ് ബത്തേരി ഫയര്‍ഫോഴ്‌സില്‍ വിവരമറിയിച്ചത്.തുടര്‍ന്ന് സ്റ്റേഷന്‍ ഓഫീസര്‍ നിഥീഷ് കുമാറിന്റെ നേതൃത്വത്തില്‍ ഫയര്‍ഫോഴ്‌സെത്തി യുവാവിനെ അനുനയിപ്പിച്ച് താഴെയിറക്കി.

താഴെ ഇറക്കിയ യുവാവിനെ ആശുപത്രിയില്‍ കൊണ്ടു പോകണമെന്ന ആവശ്യം നാട്ടുകാര്‍ മുന്നോട്ട് വെച്ചെങ്കിലും പോലീസ് വാഹനത്തില്‍ കൊണ്ടുപോകാന്‍ കഴിയില്ലെന്ന നിലപാടിലായിരുന്നു പോലീസുകാര്‍.വാഹനത്തിന് കേടുപാടുകള്‍ സംഭവിക്കുകയോ മറ്റോ ചെയ്താലോ എന്ന ആശങ്കയായിരുന്നു പോലീസിന്.എന്നാല്‍ ഞാന്‍ കൂടെ വരാം.. പോലീസ് വാഹനത്തില്‍ തന്നെ കൊണ്ടു പോകണമെന്ന ആവശ്യവുമായി മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും പോലീസും തമ്മില്‍ വാക്കേറ്റവുമായി.ഒടുവില്‍ യുവാവിനെയും അമ്മയേയും നാട്ടുകാരേയും കയറ്റി പോലീസ് വാഹനത്തില്‍ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

Leave A Reply

Your email address will not be published.

error: Content is protected !!