കര്‍ഷകര്‍ക്ക് വിത്ത് കൈമാറ്റത്തിന് അവസരം

0

കാര്‍ഷികോല്‍പ്പാദക കമ്പനികളുടെ സംയുക്ത കൂട്ടായ്മയായ കേരള എഫ്.പി.ഒ. കണ്‍സോര്‍ഷ്യത്തിന്റെ നേതൃത്വത്തില്‍ കല്‍പ്പറ്റ എന്‍.എം.ഡി.സിയില്‍ 26ന് രാവിലെ മുതല്‍ വൈകുന്നേരം വരെ നടക്കുന്ന കാര്‍ഷിക സെമിനാറിനോടനുബന്ധിച്ചാണ് വിത്തുകളുടെയും നടീല്‍ വസ്തുക്കളുടെയും കൈമാറ്റം നടക്കുന്നത്.ഏത് തരം വിത്തും നടീല്‍ വസ്തുക്കളും കൊണ്ടു വന്നാല്‍ പകരം വിത്തോ നടീല്‍ വസ്തുക്കളോ കൊണ്ടു പോകാം.
പ്രദര്‍ശനത്തിനും വില്‍പ്പനക്കും അവസരമുണ്ട്. കാര്‍ഷികാനുബന്ധ സംരംഭകര്‍ക്ക് അവര്‍ ഉല്പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങള്‍ കൊണ്ടുവന്ന് പരിചയപ്പെടുത്തുന്നതിനും പ്രദര്‍ശിപ്പിക്കുന്നതിനും വില്‍ക്കുന്നതിനും അവസരമുണ്ടാകും.

Leave A Reply

Your email address will not be published.

error: Content is protected !!