നിയമപാലനത്തിനൊപ്പം കുടുംബിനി എന്ന നിലയിലും ജോലി ചെയ്യേണ്ടി വരുന്നവരാണ് വനിതാ പോലീസുകാര്‍. മാറിയ കാലത്ത് ഇരട്ട റോളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സമൂഹത്തിന്റെ കൈയ്യടി ആവശ്യമാണെന്ന് എഴുത്തുകാരി പ്രീത ജെ. പ്രിയദര്‍ശിനി. പോലീസ് അസോസിയേഷന്‍ ജില്ലാ സമ്മേളനത്തിന് മുന്നോടിയായി വനിതാ കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അവര്‍.കണ്‍വെന്‍ഷന്‍ ഡിഎഫ്ഓ ഷജ്‌ന കരീം ഉദ്ഘാടനം ചെയ്തു
ജില്ലാ പോലീസ് സഹകരണ സംഘം ഹാളില്‍ വച്ച് നടത്തിയ വനിതാ പോലീസ് കണ്‍വെന്‍ഷനില്‍ അധ്യാപികയും എഴുത്തുകാരിയും സാംസ്‌കാരിക പ്രവര്‍ത്തക യുമായ പ്രീത ജെ പ്രിയദര്‍ശിനി ക്ലാസ് എടുത്തു. പോലീസ് അസ്സോസിയേഷന്‍ ജില്ലാ സെക്രട്ടറി പി.ജി.സതീഷ് കുമാര്‍ , പ്രസിഡണ്ട് എന്‍ ബഷീര്‍, സംസ്ഥാന നിര്‍വാഹക സമിതി അംഗം ബിപിന്‍ സണ്ണി, ജില്ലാ നിര്‍വാഹക സമിതി അംഗം എ. ആര്‍ സിജ എന്നിവര്‍ നേതൃത്വം നല്‍കി.