ജനകീയ മുഖം നിലനിര്‍ത്തുന്നതാവണം ജനകീയ ആരോഗ്യ കേന്ദ്രങ്ങളെന്ന് ഐ.സി ബാലകൃഷ്ണന്‍എംഎല്‍എ.മീനങ്ങാടി അപ്പാട്ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ ജില്ലാതല ഉദ്ഘാടനം ഉല്‍ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സംസ്ഥാനത്ത് ആദ്യമായി ആരോഗ്യ ഗ്രാമം പദ്ധതി പ്രഖ്യാപനവും ചടങ്ങിനോടനുബന്ധിച്ച് നടന്നു.ജില്ലയില്‍ 57 ജനകീയ ആരോഗ്യ കേന്ദ്രങ്ങളാണ് ഇന്ന് ഉദ്ഘാടനം ചെയ്തത്. സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ച ശേഷമാണ ജില്ലാതല ഉദ്ഘാടനം അപ്പാട് നടത്തിയത്.നിര്‍വ്വഹിക്കുകയായിരുന്നു.ജനങ്ങളുടെ ആരോഗ്യപരിപാലനം ഏറ്റവും ലളിതമായ രീതിയില്‍ താഴെ തട്ടില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യവുമായാണ് ആരോഗ്യ ഉപകേന്ദ്രങ്ങളെ ജനകീയ ആരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുന്നത്.ജനകീയ ആരോഗ്യ കേന്ദ്രങ്ങളായി മാറുന്നതോടെ 9 ടെസ്റ്റുകളും 36 ഇനം മരുന്നുകളും കേന്ദ്രത്തില്‍ തന്നെ ലഭ്യമാകുന്നതോടെ ചെറിയ അസുഖങ്ങള്‍ക്കടക്കം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലേക്ക് പോകേണ്ട സാഹചര്യം സാധാരണക്കാര്‍ക്ക് ഒഴിവായിക്കിട്ടും. ഗ്രാമത്തിലെ മുഴുവന്‍ ജനങ്ങളുടെയും സഹജീവികളുടെയുമെല്ലാം സമഗ്രമായ ആരോഗ്യപരിപാലനം ഉറപ്പാക്കുന്നതിനായി ആദ്യമായി പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കുന്ന ആരോഗ്യ ഗ്രാമം പദ്ധതി സംസ്ഥാനത്തിന് തന്നെ മാതൃകയാകണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍ പറഞ്ഞു.ആരോഗ്യ ഗ്രാമം പ്രഖ്യാപനം അദ്ദേഹം ചടങ്ങില്‍ നടത്തി.ചികില്‍സ അന്വേഷിച്ച് വരുന്നവരിലുപരിയായി ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ പരിധി പ്രദേശങ്ങളില്‍ മുഴുവന്‍ കാര്യങ്ങളിലും അങ്ങോട്ട് പോയി ആരോഗ്യരംഗത്തെ മുഴുവന്‍ കാര്യങ്ങളിലും സേവനമെത്തിക്കുന്നതിന്റെ ഭാരിച്ച ഉത്തരവാദിത്വമാണ് ഇനി നിറവേറ്റാനുള്ളതെന്ന് ജില്ലാ കളക്ടര്‍ ഡോക്ടര്‍ രേണുരാജും പറഞ്ഞു.ജനകീയ ഇടപെടല്‍ ഉറപ്പ് വരുത്തുന്നതിനായി ജാസ് എന്ന പേരില്‍ ജന്‍ ആരോഗ്യ സമിതിയാണ് ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്.സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി. അസൈനാര്‍, ഡോകടര്‍ കെപി കുഞ്ഞിക്കണ്ണന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ദിനീഷ് പി, ജില്ലാ പ്രോഗ്രാം ഓഫീസര്‍ സമീഹ സൈതലവി തുടങ്ങിയവര്‍ സംസാരിച്ചു.