ജനകീയ ആരോഗ്യകേന്ദ്രം ഉദ്ഘാടനം ചെയ്തു

0

പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിലെ മുണ്ടക്കുറ്റി സബ് സെന്ററിനെ ജനകീയ ആരോഗ്യകേന്ദ്രമായി ഉയര്‍ത്തികൊണ്ട് കല്‍പ്പറ്റ നിയോജക മണ്ഡലം എംഎല്‍എ ടി സിദ്ദിഖ് ഉദ്ഘാടനം ചെയ്തു. പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി ബാലന്‍ അധ്യക്ഷനായി.
സംസ്ഥാനത്തെ എല്ലാ ആരോഗ്യ ഉപകേന്ദ്രങ്ങളെയും ജനകീയ ആരോഗ്യകേന്ദ്രങ്ങളാക്കി ഉയര്‍ത്തുക എന്ന ഗവണ്‍മെന്റ് തീരുമാനപ്രകാരമാണ് പഞ്ചായത്തിലെ മുണ്ടക്കുറ്റി സെന്ററിനെ ജനകീയ ആരോഗ്വകേന്ദ്രമായി ഉയര്‍ത്തിയത്. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തിരുന്നു. ജില്ലാ ആര്‍ദ്രം നോഡല്‍ ഓഫീസര്‍ ഡോ.സുഷമ രാജ് പദ്ധതി വിശദീകരിച്ചു. ആരോഗ്യ പരിരക്ഷ പ്രവര്‍ത്തനത്തിന്റെ ഭാഗമായി വ്യായാമ പ്രവര്‍ത്തനങ്ങള്‍, ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍, ആരോഗ്യ സുരക്ഷാ ബോധവല്‍ക്കരണ പദ്ധതികള്‍ തുടങ്ങിയ വിവിധ പദ്ധതികള്‍ക്കും തുടക്കം കുറിക്കുന്നുവെന്ന് എംഎല്‍എ ടി. സിദ്ദീഖ് പറഞ്ഞു.മെഡിക്കല്‍ ഓഫീസര്‍ കിഷോര്‍കുമാര്‍, ജില്ലാ പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം മുഹമ്മദ് ബഷീര്‍, കല്‍പ്പറ്റ ബ്ലോക്ക് വൈസ് പ്രസിഡണ്ട് പി.കെ.അബ്ദുറഹിമാന്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗിരിജാ കൃഷ്ണ, ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജസീല റംളത്ത്, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി എ ജോസ്, വാര്‍ഡ് മെമ്പര്‍ നിഷ മോള്‍, ബുഷ്‌റ വൈശ്വന്‍, വിവിധ രാഷ്ട്രീയ പ്രതിനിധികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ , അംഗന്‍വാടി ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.

 

Leave A Reply

Your email address will not be published.

error: Content is protected !!