പുതിയൊരു നിസ്സഹകരണ പ്രസ്ഥാനത്തിന് അധ്യാപകര്‍ നേതൃത്വം നല്‍കണം രാമചന്ദ്രന്‍ കടന്നപ്പള്ളി

0

ഇന്ത്യയില്‍ കേന്ദ്രസര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കാന്‍ പോകുന്ന പാഠ്യ വിഷയങ്ങളും ചരിത്രവും അത്യന്തം വിനാശകരവും രാജ്യദ്രോഹകരവും ആണെന്നും ഇതിനെ പ്രതിരോധിക്കാന്‍ രാജ്യത്ത് പുതിയൊരു നിസ്സഹകരണ പ്രസ്ഥാനം ആരംഭിക്കുന്നതിന് അധ്യാപകര്‍ നേതൃത്വം നല്‍കണമെന്നും കോണ്‍ഗ്രസ് എസ് സംസ്ഥാന പ്രസിഡണ്ട് രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. കേരള പ്രദേശ് ടീച്ചേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടന്ന ദ്വിദിന സംസ്ഥാനതല നേതൃത്വ പരിശീലന ക്യാമ്പ് വൈത്തിരിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ പി ടി എ സംസ്ഥാന പ്രസിഡണ്ട് സി.എം രാജീവ് അധ്യക്ഷനായിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!