പൊട്ടിപ്പൊളിഞ്ഞ് മൈലാടി ജൂബിലി റോഡ് പ്രതിഷേധത്തിനൊരുങ്ങി നാട്ടുകാര്‍
കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി മൈലാടി ജൂബിലി റോഡ് പൊട്ടിപ്പൊളിഞ്ഞ് ഗതാഗതയോഗ്യമല്ലാത്ത അവസ്ഥയിലാണ്.മഴ പെയ്താല്‍ കുഴികളില്‍ വെള്ളം നിറഞ്ഞ് കാല്‍നട പോലും ദുസ്സഹമാകും.മൈലാടി ടൗണില്‍ ട്രാഫിക് തടസങ്ങള്‍ ഉണ്ടാകുമ്പോഴെല്ലാം ബൈപ്പാസായി ഉപയോഗിക്കുന്ന റോഡാണിത്.നിരവധി പരാതികള്‍ സമര്‍പ്പിച്ചിട്ടും പരിഹാരമില്ല.പരിഹാരം കണ്ടെത്തിയില്ലെങ്കില്‍ പ്രതിഷേധം ശക്തമാകുമെന്നും നാട്ടുകാര്‍.