ഡെങ്കിപ്പനി ദിനാചരണം സംഘടിപ്പിച്ചു
ദേശീയ ഡെങ്കിപ്പനി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും ആശുപത്രി ശുചീകരണവും മാനന്തവാടിയില്‍ ഗവ മെഡിക്കല്‍ കോളേജില്‍ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സന്‍ സി കെ രത്‌നവല്ലി നിര്‍വഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ രാജേഷ് വി പി അധ്യക്ഷതനായിരുന്നു. ആര്‍ എം ഒ ഡോ അര്‍ജുന്‍ ജോസ് വിഷയം അവതരിപ്പിച്ചു. ജില്ലാ മാസ് മീഡിയ ഓഫീസര്‍ ഹംസ ഇസ്മാലി, ജില്ലാ മലേറിയ ഓഫീസര്‍ ബാലന്‍ സി സി, ഡെപ്യൂട്ടി ജില്ലാ മാസ് മീഡിയ ഓഫീസര്‍ രാമദാസ് കെ, നഴ്‌സിംഗ് സൂപ്രണ്ട് ബിനുമോള്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ നൗഷ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സന്നദ്ധ സംഘടന പ്രവര്‍ത്തകരുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും നേതൃത്വത്തിലായിരുന്ന ശുചീകരണം.
ഡെങ്കിപ്പനി ദിനാചരണവുമായി മീനങ്ങാടി ഗ്രാമ പഞ്ചായത്ത് സാമൂഹികാരോഗ്യ കേന്ദ്രവുമായി സഹകരിച്ചാണ് ദിനാചരണം നടത്തിയത്. കൊതുകു വളരുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി വെള്ളം കെട്ടി നില്‍ക്കാന്‍ സാധ്യതയുള്ള ടിന്നുകള്‍, ജാറുകള്‍, കുപ്പികള്‍, ടയറുകള്‍, ചിരട്ട തുടങ്ങിയ മുഴുവന്‍ സാധനങ്ങളും ശേഖരിച്ച് നീക്കം ചെയ്യുന്നതിനായി താഴെ തട്ടില്‍ നിന്നും തുടങ്ങുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് മീനങ്ങാടി ഗ്രാമപഞ്ചായത്തും, ആരോഗ്യ വകുപ്പും നേതൃത്വം നല്‍കുന്നത്. സിഎച്ച്‌സിയില്‍ ഡെങ്കിപ്പനി ദിനാചരണ പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ഇ വിനയന്‍ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ബേബി വര്‍ഗ്ഗീസ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗീത, ഡോക്ടര്‍ നിമ്മി തുടങ്ങിയവര്‍ സംസാരിച്ചു.