സദ്ഗമയ 2023 അധ്യാപക അനധ്യാപക സമ്മേളനം

0

മാനന്തവാടി രൂപത കോര്‍പ്പറേറ്റ് വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴിലുള്ള 44വിദ്യാലയങ്ങളില്‍ സേവനം ചെയ്യുന്ന അധ്യാപക-അനധ്യാപകരുടെ സമ്മേളനവും സര്‍വീസില്‍ നിന്നും വിരമിക്കുന്ന അധ്യാപക അനധ്യാപകര്‍ക്കുള്ള യാത്രയയപ്പ് സമ്മേളനവും മാനന്തവാടി രൂപത മെത്രാന്‍ മാര്‍ ജോസ് പൊരുന്നേടം ഉദ്ഘാടനം ചെയ്തു.മാനന്തവാടി രൂപത കോര്‍പ്പറേറ്റ് വിദ്യാഭ്യാസ ഏജന്‍സി ചെയര്‍മാനും സഹായ മെത്രാനുമായ മാര്‍ അലക്‌സ് താരാമംഗലം അധ്യക്ഷനായിരുന്നു.നിര്‍മ്മിതബുദ്ധിയും അധ്യാപനവും എന്ന വിഷയത്തില്‍ ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടം ക്ലാസ്സ് നയിച്ചു.കോര്‍പ്പറേറ്റ് മാനേജര്‍ ഫാദര്‍ സിജോ ഇളംകുന്നപ്പുഴ സ്വാഗതം പറഞ്ഞു. തോമസ് മാത്യു, അന്നമ്മ എം ആന്റണി, ജോസ് പള്ളത്ത്, ദേവസ്യ പി എ എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി സജിന്‍ ജോസ് ചാലില്‍ പ്രമേയം അവതരിപ്പിച്ചു.വിദ്യാഭ്യാസ ഏജന്‍സിയുടെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം ആയ സി -സ്മൈല്‍സ് തയ്യാറാക്കിയ മാഗസിന്‍ മെത്രാന്‍ മാര്‍ ജോസ് പൊരുന്നേട പ്രകാശനം ചെയ്തു.വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച പ്രതിഭകളെ ചടങ്ങില്‍ ആദരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!