പുളിഞ്ഞാല്‍ റോഡ് പണി നാളെ പുനരാരംഭിക്കും

0

പുളിഞ്ഞാല്‍ റോഡ് പണി. നാളെ വീണ്ടും തുടങ്ങുമെന്ന് അധികൃതരുടെ ഉറപ്പ്. കഴിഞ്ഞദിവസം എഡി എമ്മുമായി പുളിഞ്ഞാല്‍ ശാഖ മുസ്ലിംലീഗ് യൂത്ത് ലീഗ് കമ്മിറ്റി ഭാരവാഹികള്‍ നടത്തിയ ചര്‍ച്ചയിലാണ്. അധികൃതര്‍ ഉറപ്പ് നല്‍കിയത്. മഴക്കാലം പടിവാതുക്കല്‍ എത്തിനില്‍ക്കെ. എത്രയും പെട്ടെന്ന് റോഡ് പണി തുടങ്ങണമെന്ന് ആവശ്യമാണ് ഇപ്പോള്‍ ശക്തമാകുന്നത്.വെള്ളമുണ്ട പുളിഞ്ഞാല്‍ മൊ തക്കര റോഡ് പണിയിലെ മെല്ലെ പോക്ക് കടുത്ത പ്രതിഷേധമാണ് നാട്ടില്‍ ഉയരുന്നത് അതിനിടെ കഴിഞ്ഞദിവസം പുളിഞ്ഞാല്‍ ശാഖാ മുസ്ലിം ലീഗ്,യൂത്ത് ലീഗ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ വെള്ളമുണ്ട താഴെ അങ്ങാടിയില്‍ റോഡ് ഉപരോധിക്കുകയും ഇതിനെ തുടര്‍ന്ന് എഡി എമ്മുമായി നടത്തിയ ചര്‍ച്ചയിലാണ് നാളെ റോഡ് പണി പുനസ്ഥാപിക്കും എന്ന് ഉറപ്പു നല്‍കിയത് മഴ തുടങ്ങി കഴിഞ്ഞാല്‍ കാല്‍നട പോലും ദുഷ്‌കരമാകും എന്നിരിക്കെ എത്രയും പെട്ടെന്ന് ടാറിങ് പ്രവര്‍ത്തികള്‍ നടത്തണമെന്നാണ് ഇപ്പോള്‍ ആവശ്യം വരുന്നത് ടാറിങ് നടത്താനുള്ള എല്ലാ ക്രമീകരണങ്ങളും നടത്തിയിട്ടും കരാറുകാരന്റെ അനാസ്ഥ കാരണം റോഡ് പണി ഇഴഞ്ഞു നീങ്ങുന്നത് വ്യാപക പ്രതിഷേധമാണ് ഉയരുന്നത് പ്രധാനമന്ത്രി ഗ്രാമീണ റോഡ് വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി പണി പൂര്‍ത്തീകരിക്കുന്ന ഈ റോഡിന്റെ മുതക്കര മുതല്‍ തോട്ടോളി പടി വരെയുള്ള ഭാഗം ഇതിനോടകം ടാറിങ് പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഈ ടാറിങ് പ്രവര്‍ത്തിയിലും വ്യാപകമായുള്ള പരാതികള്‍ ഉയര്‍ന്നു കഴിഞ്ഞിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!